Get Updates
Get notified of breaking news, exclusive insights, and must-see stories!

വിധി തന്റെ വാദത്തിന് തെളിവെന്ന് അരുന്ധതി

ദില്ലി : തന്റെ വാദങ്ങള്‍ തെളിയിക്കുന്നതാണ് കോടതി വിധിയെന്ന് അരുന്ധതി റോയ്. കോടതിയലക്ഷ്യക്കേസില്‍ താന്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലെ ആരോപണങ്ങള്‍ ശരിവയ്ക്കുന്ന വിധിയാണിത്. കോടതിയലക്ഷ്യത്തിന് ഒരു ദിവസത്തെ പ്രതീകാത്മക തടവും 2,000 രൂപ പിഴയും അടയ്ക്കണമെന്ന ഉത്തരവിനോട് പ്രതികരിക്കുകയായിരുന്നു അവര്‍.

ജഡ്ജിമാര്‍ പക്ഷപാതപരമായാണ് പ്രവര്‍ത്തിക്കുന്നതെന്നായിരുന്നു അരുന്ധതി സത്യവാങ്മൂലത്തില്‍ ആരോപിച്ചത്. അതുകൊണ്ട് കേസിന്റെ വിചാരണ മറ്റൊരു കോടതിയില്‍ നടത്തണമെന്നും അരുന്ധതി ആവശ്യപ്പെട്ടിരുന്നു. നര്‍മദാ ബച്ചാവോ ആന്ദോളന്‍ പ്രവര്‍ത്തനങ്ങളുടെ പേരില്‍ കോടതി തന്നെ പീഢിപ്പിക്കുന്നതായും അവര്‍ ആരോപിച്ചിരുന്നു.

തീഹാര്‍ ജയിലിലേയ്ക്ക് പോകും മുമ്പാണ് അവര്‍ വീണ്ടും കോടതി വിധിയ്ക്കെതിരെ പ്രതികരിച്ചത്. പിഴയടയ്ക്കണോ എന്ന് ഇതുവരെ തീരുമാനിച്ചിട്ടില്ലെന്നും അരുന്ധതി പറഞ്ഞു. പിഴ അടച്ചില്ലെങ്കില്‍ മൂന്നുമാസത്തെ തടവ് അനുഭവിക്കേണ്ടതുണ്ട്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+