Get Updates
Get notified of breaking news, exclusive insights, and must-see stories!

വായ്പ ഏഷ്യന്‍ ബാങ്ക് സ്ഥിരീകരിക്കുന്നു

തിരുവനന്തപുരം : കേരളവുമായി വായ്പ സംബന്ധിച്ച ചര്‍ച്ചകള്‍ നടക്കുന്നതായി ഏഷ്യന്‍ ബാങ്ക് സ്ഥിരീകരിച്ചു. ബാങ്കിന്റെ ഇന്ത്യാ റെസിഡന്റ് മിഷന്‍ ഡയറക്ടര്‍ ഫ്രാങ്ക് ജെ. പോള്‍മാനാണ് സംസ്ഥാനവുമായി ബാങ്ക് വായ്പ സംബന്ധിച്ച കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നുണ്ടെന്ന് സമ്മതിച്ചത്. എന്നാല്‍ ഇതുവരെ യാതൊരു ധാരണാ പത്രത്തിലും ഇരുവരും ഒപ്പുവച്ചിട്ടില്ലെന്നും അദ്ദേഹം അറിയിച്ചു.

വായ്പയുടെ വിശദാംശങ്ങളെക്കുറിച്ച് ജൈവ വൈവിദ്ധ്യ പഠനകേന്ദ്രം അയച്ച കത്തിനുളള മറുപടിയിലാണ് പോള്‍മാന്‍ ഇക്കാര്യം സ്ഥിരീകരിച്ചത്. കേന്ദ്ര സര്‍ക്കാരിന്റെ സാമ്പത്തിക പരിഷ്ക്കരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് വായ്പ അനുവദിക്കുന്നതെന്നും കത്തില്‍ പറയുന്നു.

ഏഷ്യന്‍ വികസന ബാങ്കിലെ അംഗരാജ്യങ്ങളുടെ അഭ്യര്‍ത്ഥന പ്രകാരമാണ് വായ്പ നല്‍കുന്നത്. ഇന്ത്യ അഭ്യര്‍ത്ഥിച്ചതനുസരിച്ച് സംസ്ഥാനങ്ങളുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്കു വേണ്ടിയാണ് വായ്പ നല്‍കിയത്. ഗുജറാത്ത്, മദ്ധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങള്‍ക്ക് 1996 മുതല്‍ ബാങ്ക് വായ്പാ സഹായം നല്‍കുന്നുണ്ട്. കേരളവുമായി 1998 മുതലാണ് ചര്‍ച്ചകള്‍ തുടങ്ങിയത്.

എന്നാല്‍ ഇതുവരെ കേരളവുമായി ധാരണയൊന്നും ഉണ്ടാക്കിയിട്ടില്ല. നയപരമായ കാര്യങ്ങളിലും യാതൊരു തീരുമാനവുമുണ്ടായിട്ടില്ല. സര്‍ക്കാരും കണ്‍സള്‍ട്ടിംഗ് ഏജന്‍സിയും തമ്മിലുളള ധാരണകളല്ലാതെ ബാങ്കിന് പ്രത്യേക നിബന്ധനകളൊന്നുമില്ലെന്നും പോള്‍മാന്‍ വിശദമാക്കി.

എന്നാല്‍ കേരളത്തില്‍ വായ്പാ വിനിയോഗത്തിന് ബാങ്ക് സാങ്കേതിക സഹായം നല്‍കുമെന്നും എഡിബി മേധാവി വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+