എഡിബി കരാര്‍ ഉണ്ടാക്കിയത് കഴിഞ്ഞ സര്‍ക്കാര്‍
തിരുവനന്തപുരം : ഏഷ്യന്‍ ബാങ്കുമായി കരാര്‍ ഉണ്ടാക്കിയത് കഴിഞ്ഞ സര്‍ക്കാരെന്ന് ആന്റണി. ഇപ്പോള്‍ വായ്പയ്ക്കെതിരെ വിഎസ് രംഗത്തു വരുന്നത് പാര്‍ട്ടിയിലെ ചിലരെ ഒതുക്കാനാണെന്നും അദ്ദേഹം ആരോപിച്ചു.
നിയമസഭയില്‍ നന്ദിപ്രമേയ ചര്‍ച്ചയ്ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം. കാര്യക്ഷമമായ സിവില്‍ സര്‍വീസ് ഉറപ്പു വരുത്തുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം. അതിനാവശ്യമായ സാമ്പത്തിക പരിഷ്ക്കരണ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടു പോകുമെന്നും ആന്റണി വ്യക്തമാക്കി.
നിക്ഷേപകര്‍ക്ക് അനുകൂലമായ വ്യാവസായിക അന്തരീക്ഷം സൃഷ്ടിക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം. അതിന് ട്രേഡ് യൂണിയനുകളുടെപ്രവര്‍ത്തന ശൈലി മാറ്റണം. നിത്യസമരവും ഹര്‍ത്താലും എന്ന നില മാറിയെങ്കിലേ കേരളത്തില്‍ മുതല്‍ മുടക്കാന്‍ ആരെങ്കിലും വരുകയുളളൂവെന്ന് ആന്റണി ചൂണ്ടിക്കാട്ടി.
അതിനിടെ നിയമസഭയില്‍ ഐ ഗ്രൂപ്പുകാര്‍ സര്‍ക്കാരിനെ വീണ്ടും വിമര്‍ശിച്ചു. നന്ദിപ്രമേയ ചര്‍ച്ചയില്‍ പങ്കെടുത്ത ഇ.എം.അഗസ്തിയും മാലേത്ത് സരളാ ദേവിയുമാണ് സര്‍ക്കാരിനെ വിമര്‍ശിച്ചത്.












Click it and Unblock the Notifications