ആശുപത്രി സമരം പൂര്‍ണ്ണം
തിരുവനന്തപുരം : സര്‍ക്കാര്‍ ആശുപത്രികളിലെ ഡോക്ടര്‍മാരും ജീവനക്കാരും നടത്തുന്ന സൂചനാ സമരം പൂര്‍ണം. സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളുടെ പ്രവര്‍ത്തനം നിലച്ചു. ചില സ്ഥലങ്ങളില്‍ സമരത്തില്‍ പങ്കെടുക്കുന്ന ഡോക്ടര്‍മാര്‍ രോഗികളെ ചികിത്സിക്കാന്‍ തയ്യാറാകുന്നുണ്ട്.
സമരം ആശുപത്രി പ്രവര്‍ത്തനത്തെ ബാധിക്കരുതെന്ന് ഐ.എം.എ ആവശ്യപ്പെട്ടെങ്കിലും ഫലിച്ചിട്ടില്ല. മെഡിക്കല്‍ കോളെജുകളില്‍ അത്യാഹിത വിഭാഗം മാത്രമാണ് പ്രവര്‍ത്തിക്കുന്നത്.
പണിമുടക്കിയ ഡോക്ടര്‍മാരും ജീവനക്കാരും വിശദീകരണ യോഗങ്ങളും പ്രകടനങ്ങളും നടത്തി.












Click it and Unblock the Notifications