കാര്യങ്ങൾ അതിവേഗം അറിയാൻ
For Daily Alerts
കണ്ണൂര്‍-ബാംഗ്ലൂര്‍ തീവണ്ടി ഏപ്രില്‍ മുതല്‍
ബാംഗ്ലൂര്‍: കണ്ണൂര്‍-ബാംഗ്ലൂര്‍ തീവണ്ടി ഏപ്രില്‍ 18 മുതല്‍ ഓടിതുടങ്ങും. തീവണ്ടി 18 ന് ബാംഗ്ലൂരില്‍ നിന്ന് പുറപ്പെട്ട് 19 ന് കണ്ണൂരിലെത്തും.
ആഴ്ചയില്‍ രണ്ടു തീവണ്ടികളേ ഉള്ളൂ. വ്യാഴം, വെള്ളി ദിവസങ്ങളിലാണിത്. ബാംഗ്ലൂരില്‍ നിന്ന് രാത്രി 10 നാണ് തീവണ്ടി പുറപ്പെടുക. അടുത്ത ദിവസം ഉച്ചയ്ക്ക് 12. 45 ന് കണ്ണൂരിലെത്തും. കണ്ണൂരില്‍ നിന്ന് വൈകുന്നേരം 5.15 ന് പുറപ്പെടുന്ന വണ്ടി അടുത്ത ദിവസം രാവിലെ 7.40 നാണ് ബാംഗ്ലൂരിലെത്തുന്നത്.
ചെന്നൈ മെയിലിനൊപ്പമുണ്ടായിരുന്ന രണ്ടു ബാംഗ്ലൂര്‍ കോച്ചുകള്‍ നിറുത്തലാക്കിയ ശേഷം മലബാറിലേയ്ക്ക് ബാംഗ്ലൂരില്‍ നിന്ന് തീവണ്ടി ഉണ്ടായിരുന്നില്ല.
Comments
Story first published: Wednesday, March 6, 2002, 23:53 [IST]