കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചര്‍ച്ചയാകാമെന്ന് കാര്‍ത്തികേയനും

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം : സമരക്കാരുമായി ചര്‍ച്ച നടത്താന്‍ തയ്യാറെന്ന് മന്ത്രി കാര്‍ത്തികേയന്‍. എന്നാല്‍ ചര്‍ച്ചയുടെ തീയതി വെളിപ്പെടുത്താന്‍ കഴിയില്ലെന്ന് മന്ത്രി പറഞ്ഞു. ചില വിട്ടു വീഴ്ചകള്‍ക്ക് സര്‍ക്കാര്‍ തയ്യാറാണ്.

എന്നാല്‍ വിശദവിവരങ്ങള്‍ വെളിപ്പെടുത്താന്‍ അദ്ദേഹം തയ്യാറായില്ല. സമരം തീര്‍ക്കണമെന്നു തന്നെയാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നത്. സംസ്ഥാനത്തെ ഭരണ സ്തംഭനം എത്രയും വേഗം അവസാനിക്കണം.

സമരം തീര്‍ക്കാന്‍ സര്‍ക്കാര്‍ സന്നദ്ധമാണെന്ന് കഴിഞ്ഞ ദിവസം മന്ത്രി ബാബു ദിവാകരനും പ്രസ്താവിച്ചിരുന്നു. എന്നാല്‍ മുഖ്യമന്ത്രി തുടര്‍ച്ചായി നിയമസഭയില്‍ പ്രസ്താവിക്കുന്നത് സമരക്കാരുടെ ഒരാവശ്യവും അംഗീകരിക്കാനാവില്ലെന്നാണ്.

ആനുകൂല്യങ്ങള്‍ തിരികെ ലഭിക്കുമെന്നുറപ്പില്ലാതെ സമരം പിന്‍വലിക്കില്ലെന്ന വാശിയിലാണ് സമരക്കാരും. ചര്‍ച്ചയ്ക്കു സന്നദ്ധമാണെന്ന് മന്ത്രിമാര്‍ പറയുന്നതല്ലാതെ സമരം അവസാനിപ്പിക്കാന്‍ ക്രിയാത്മക നിര്‍ദ്ദേശങ്ങളൊന്നും ഇതുവരെ ആരും മുന്നോട്ടു വച്ചിട്ടില്ല.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X