നിയമസഭയ്കുമുന്നില്‍ കുത്തിയിരിപ്പ്
തിരുവനന്തപുരം: നിയമസഭാ കവാടത്തിനു മുന്നില്‍ പ്രതിപക്ഷ എം എല്‍ എമാര്‍ കുത്തിയിരിപ്പ് സമരം തുടങ്ങി. ഡോക്ടര്‍മാരുടെ സമരത്തെക്കുറിച്ചുള്ള അടിയന്തിരപ്രമേയത്തിന് സ്പീക്കര്‍ അവതരണാനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ചാണിത്.
രാവിലെ സഭ തുടങ്ങിയ ഉടന്‍ പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്‍ അടിയന്തര പ്രമേയത്തിന് അവതരണാനുമതി തേടി. ഡോക്ടര്‍മാരും നേഴ്സുമാരും നടത്തുന്ന പണിമുടക്കിനെക്കുറിച്ചായിരുന്നു അടിയന്തര പ്രമേയം. സര്‍ക്കാര്‍ ജീവനക്കാരുടെയും അധ്യാപകരുടെയും പണിമുടക്കിന് അനുഭാവം പ്രകടിപ്പിച്ചുകൊണ്ടാണ് ഈ പണിമുടക്ക്.
സ്പീക്കര്‍ പ്രമേയത്തിന് അനുമതി നിഷേധിച്ചു. തുടര്‍ന്നാണ് പ്രതിപക്ഷ അംഗങ്ങള്‍ സഭയ്ക്ക് പുറത്തിറങ്ങി കുത്തിയിരിപ്പ് തുടങ്ങിയത്.












Click it and Unblock the Notifications