സമരം സിപിഎമ്മിന് ഏറ്റെടുക്കേണ്ടി വരും
കൊച്ചി : സമരം ഒത്തുതീര്‍പ്പാക്കിയില്ലെങ്കില്‍ വേറെ വഴി നോക്കുമെന്ന് പിണറായി വിജയന്‍. രാഷ്ട്രീയ ഭേദമില്ലാതെ നാടാകെ ഈ സമരം ഒത്തു തീര്‍ക്കണമെന്നാവശ്യപ്പെട്ടിട്ടും ആന്റണി ധിക്കാരം കാണിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു.
ഇടതുമുന്നണിയിലെ ഘടകകക്ഷികളുമായി ആലോചിച്ച് ഭാവിപരിപാടികള്‍ തീരുമാനിക്കുമെന്ന് സിപിഎം സെക്രട്ടറി പറഞ്ഞു. സമരം ഏറ്റെടുക്കണോ എന്നതടക്കമുളള കാര്യങ്ങള്‍ ചര്‍ച്ച ചെയ്യും.
ആന്റണിയുടെ പിടിവാശിയും ദുരഭിമാനവുമാണ് സമരം തീര്‍ക്കാന്‍ തടസ്സം. സമരം ഒത്തു തീര്‍ക്കാനല്ല, ആനുകൂല്യങ്ങള്‍ തിരികെ നല്‍കാനാണ് സര്‍ക്കാര്‍ തയ്യാറാകേണ്ടത്. കരുണാകരന്റെ മുന്നില്‍ തോറ്റുപോകുമോ എന്ന പേടിയാണ് ആന്റണിയ്ക്കെന്നും പിണറായി ആരോപിച്ചു.
സി.കണ്ണന്‍ നായര്‍ ചരമ വാര്‍ഷിക ദിനം ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു പിണറായി.












Click it and Unblock the Notifications