അരുന്ധതി റോയിയെ ജയിലില്‍ നിന്ന് വിട്ടു
ദില്ലി: കോടതി അലക്ഷ്യക്കുറ്റത്തിന് ഒരുദിവസത്തേയ്ക്ക് തടവിലിട്ട എഴുത്തുകാരി അരുന്ധതി റോയിയെ തീഹാര്‍ ജയിലില്‍ നിന്ന് വിട്ടയച്ചു. അരുന്ധതി 2000 രൂപ പിഴ ഒടുക്കിയതിനുശേഷമാണ് ജയിലില്‍ നിന്ന് വിട്ടയച്ചത്.
പിഴ ഒടുക്കിയില്ലെങ്കില്‍ മൂന്നുമാസം തടവ് അനുഭവിയ്ക്കേണ്ടിയിരുന്നു.
നര്‍മ്മദ നദിയിലെ സര്‍ദാര്‍ സരോവര്‍ അണക്കെട്ടിനെതിരെ സുപ്രീം കോടതിയ്ക്ക് മുന്നില്‍ പ്രകടനം നടത്തിയപ്പോള്‍ കോടതിയെ അധിക്ഷേപിച്ചെന്ന് ആരോപിച്ച് കോടതി ആദ്യം അരുന്ധതിയ്ക്കെതിരെ കേസെടുത്തിരുന്നു. ആ കേസില്‍ കോടതിയില്‍ നല്‍കിയ സത്യവാങ്മൂലം കോടതി അലക്ഷ്യമാണെന്ന് കണ്ടെത്തിയായിരുന്നു ശിക്ഷ.
ജയിലില്‍ നിന്ന് പുറത്തുവരുന്ന അരുന്ധതിയെ സ്വീകരിയ്കാനായി നൂറുകണക്കിന് നര്‍മദാ ബചാവൊ ആന്ദോളന്‍ പ്രവര്‍ത്തകര്‍ തീഹാര്‍ ജയിലിനുമുന്നില്‍ മാര്‍ച്ച് ഏഴ് വ്യാഴാഴ്ച രാവിലെ എത്തിയിരുന്നു.












Click it and Unblock the Notifications