അയോധ്യാകേസ്: 19 മുതല്‍ ദിവസേന വാദം കേള്‍ക്കും
ദില്ലി: അയോധ്യാക്കേസിന്മേല്‍ മാര്‍ച്ച് 19 മുതല്‍ എല്ലാ ദിവസവും വാദം കേള്‍ക്കാമെന്ന കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശം അലഹബാദ് ഹൈക്കോടതി അംഗീകരിച്ചു.
കേസില്‍ 19 മുതല്‍ വിചാരണ നടത്തുന്നതിനോട് എതിര്‍പ്പുള്ളവര്‍ക്ക് 18 വരെ പരാതി നല്‍കാമെന്ന് ഹൈക്കോടതി വ്യക്തമാക്കി.
അയോധ്യയിലെ തര്‍ക്കരഹിത ഭൂമിയില്‍ തല്‍സ്ഥിതി നിലനിര്‍ത്തണമെങ്കില്‍ 30 കോടി രൂപ കേന്ദ്ര സര്‍ക്കാര്‍ ചെലവഴിക്കേണ്ടിവരുമെന്നതിനാല്‍ കേസില്‍ എത്രയും പെട്ടെന്ന് വിധിയുണ്ടാവാന്‍ സര്‍ക്കാര്‍ താത്പര്യപ്പെടുന്നുവെന്നാണ് അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ആര്‍. എന്‍. ത്രിവേദി ഹൈക്കോടതിയെ അറിയിച്ചത്.
ജസ്റിസുമാരായ സുധീര്‍ നാരായണന്‍, റാംഫത് അലാം ഭന്‍വാര്‍ സിംഗ് എന്നിവരാണ് കേസില്‍ വാദം കേള്‍ക്കുന്നത്.












Click it and Unblock the Notifications