Get Updates
Get notified of breaking news, exclusive insights, and must-see stories!

സമരം: എ ഐ സി സി ഇടപെടില്ല

തിരുവനന്തപുരം: കേരളത്തിലെ പൊതുപണിമുടക്ക് അവസാനിപ്പിയ്ക്കാന്‍ കോണ്‍ഗ്രസിന്റെ കേന്ദ്ര നേതൃത്വം ഇടപെടില്ല. എ ഐ സി സി ജനറല്‍ സെക്രട്ടറി ഗുലാം നബി ആസാദാണ് ഇത് തിരുവനന്തപുരത്ത് വ്യക്തമാക്കിയത്.

കോണ്‍ഗ്രസ് എം എല്‍ എ മാര്‍ നിയമസഭയില്‍ സര്‍ക്കാരിനെ കുറ്റപ്പെടുത്തരുതെന്ന് അദ്ദേഹം പറഞ്ഞു. സമരം അവസാനിപ്പിയ്ക്കാനായി കോണ്‍ഗ്രസ് കേന്ദ്ര നേതൃത്വം ആന്റണിയുടെ മേല്‍ സമ്മര്‍ദ്ദം ചെലുത്തുമെന്ന് അഭ്യൂഹമുണ്ടായിരുന്നു.സംസ്ഥാനസര്‍ക്കാരിന് പരിഹരിയ്ക്കാനാവാത്ത പ്രശ്നമൊന്നും ഇപ്പോള്‍ കേരളത്തിലില്ല. കേന്ദ്ര നേതൃത്വത്തില്‍ നിന്ന് പ്രത്യേക നിര്‍ദ്ദേശം കിട്ടിയതുകൊണ്ടല്ല താന്‍ കേരളത്തിലെത്തിയതെന്നും ആസാദ് പറഞ്ഞു.

എല്ലാ വിഭാഗം കോണ്‍ഗ്രസ് എം എല്‍ എ മാരുമായും ആസാദ് കൂടിക്കാഴ്ച നടത്തി. കേരളത്തിലെ ഗ്രൂപ്പ് രാഷ്ട്രീയത്തിന് അവസാനിപ്പിയ്കാനായി സംഘടനാ തിരഞ്ഞെടുപ്പ് നടത്തുമെന്ന് ആസാദ് പറഞ്ഞു. എന്നാല്‍ ഇതിനായി സമയം നിശ്ചയിച്ചിട്ടില്ല.

സംസ്ഥാനത്തിന്റെ സാമ്പത്തിക പ്രതിസന്ധിയില്‍ സഹകരിയ്ക്കാന്‍ ജീവനക്കാര്‍ക്കും ബാദ്ധ്യതയുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+