Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രതിപക്ഷം സഭാ ബഹിഷ്കരണം തുടരുന്നു

തിരുവനന്തപുരം: തുടര്‍ച്ചയായാ നാലാം ദിവസവും പ്രതിപക്ഷം നിയമസഭാ നടപടികള്‍ ബഹിഷ്കരിച്ചു. മാര്‍ച്ച് ആറ് ബുധനാഴ്ച അറസ്റ് ചെയ്ത ചില വനിതാ ജീവനക്കാരെ മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കാതെ പൊലീസ് സ്റേഷനില്‍ കസ്റഡിയില്‍ വെച്ചതില്‍ പ്രതിഷേധിച്ചാണ് പ്രതിപക്ഷം മാര്‍ച്ച് ഏഴ് വ്യാഴാഴ്ച സഭ ബഹിഷ്കരിച്ചത്.

ഇതിനെക്കുറിച്ച് അടിയന്തര പ്രമേയത്തിന് പ്രതിപക്ഷം അനുമതി ആവശ്യപ്പെട്ടു. സ്പീക്കര്‍ അത് നിഷേധിച്ചതിനെ തുടര്‍ന്നായിരുന്നു ബഹിഷ്കരണം. തുടര്‍ന്ന് പ്രതിപക്ഷ അംഗങ്ങള്‍ സഭാ കവാടത്തിനു മുന്നില്‍ ധര്‍ണ നടത്തി.

അറസ്റ് ചെയ്ത ജീവനക്കാരെ മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കണമെന്ന് ആവശ്യപ്പെട്ട് ബുധനാഴ്ച രാത്രി സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്റെ നേതൃത്വത്തില്‍ ചില എംഎല്‍എമാര്‍ തിരുവനന്തപുരം കന്റോണ്‍മെന്റ് പൊലീസ് സ്റേഷനു മുന്നില്‍ പ്രതിഷേധ ധര്‍ണ നടത്തിയിരുന്നു.

സര്‍ക്കാര്‍ ജീവനക്കാരുടെ പണിമുടക്ക് വ്യാഴാഴ്ച 30-ാം ദിവസത്തിലേക്ക് കടക്കുകയാണ്. തലസ്ഥാനത്തും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ജീവനക്കാര്‍ മാര്‍ച്ചും ധര്‍ണയും നടത്തി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+