കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നിക്ഷേപം ആകര്‍ഷിക്കുന്ന പദ്ധതികളുണ്ടാവും

  • By Super
Google Oneindia Malayalam News

തിരുവനന്തപുരം: ഐടി, വിനോദസഞ്ചാര മേഖലകളില്‍ കൂടുതല്‍ നിക്ഷേപം പ്രോത്സാഹിപ്പിക്കുന്ന പദ്ധതികള്‍ മാര്‍ച്ച് എട്ട് വെള്ളിയാഴ്ച നിയമസഭയില്‍ അവതരിപ്പിക്കുന്ന സംസ്ഥാന ബജറ്റില്‍ പ്രഖ്യാപിക്കുമെന്ന് അറിയുന്നു. വിദേശമലയാളികള്‍ക്ക് ക്ഷേമകരമായ പദ്ധതികളും ബജറ്റിലുണ്ടായേക്കുമെന്ന് കരുതുന്നു.

കഴിഞ്ഞ മാസം അവതരിപ്പിച്ച കേന്ദ്ര ബജറ്റിന്റെ രീതിയിലായിരിക്കും സംസ്ഥാന ബജറ്റുമെന്ന് ധനകാര്യമന്ത്രി കെ. ശങ്കരനാരായണന്‍ ഒരു യോഗത്തില്‍ സൂചിപ്പിച്ചിരുന്നു.

ജീവനക്കാരുടെ പണിമുടക്ക് സര്‍ക്കാര്‍ പ്രസ്സിന്റെയും പ്രവര്‍ത്തനം സ്തംഭിപ്പിച്ചിട്ടുള്ളതിനാല്‍ ഇത്തവണത്തെ ബജറ്റ് അച്ചടിക്കുന്നത് മറ്റൊരു പ്രസ്സിലാണ്. ഇതെവിടെയെന്ന് വെളിപ്പെടുത്തിയിട്ടില്ല. ബജറ്റിനു വേണ്ടിയുള്ള തയ്യാറെടുപ്പുകള്‍ സാധാരണ പോലെ നടക്കുന്നുണ്ടെന്നും പണിമുടക്ക് അതിനെ ബാധിച്ചിട്ടില്ലെന്നും ശങ്കരനാരായണന്‍ പറഞ്ഞു.

ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തില്‍ പ്രഖ്യാപിച്ച പുതിയ സംരംഭങ്ങള്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ ഉണ്ടാക്കുമെന്നാണ് കരുതുന്നത്. കൂടുതല്‍ നിക്ഷേപം ആകര്‍ഷിക്കുന്ന പദ്ധതികളായിരിക്കും ബജറ്റിന്റെ പ്രത്യേകതയെന്നാണ് കരുതുന്നത്. അഞ്ച് വര്‍ഷത്തിനുള്ളില്‍ 50,000 കോടിയുടെ നിക്ഷേപം എന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം പ്രയോഗികമാക്കുന്നതിനുള്ള പദ്ധതികള്‍ ബജറ്റില്‍ പ്രഖ്യാപിക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X