Get Updates
Get notified of breaking news, exclusive insights, and must-see stories!

ആലപ്പുഴയിലും കോട്ടയത്തും അക്രമം

ആലപ്പുഴ: ജീവനക്കാരുടെ പണിമുടക്കിനോട് അനുബന്ധിച്ച് ആലപ്പുഴയിലും കോട്ടയത്തും അക്രമസംഭവങ്ങള്‍ അരങ്ങേറി.

കുട്ടനാട്ടിലെ പരീക്ഷകള്‍ തുടങ്ങാനിരുന്ന സ്കൂളുകളില്‍ സിപിഎം പ്രവര്‍ത്തകരെത്തി പരീക്ഷ തുടങ്ങുന്നത് തടഞ്ഞു. അധ്യാപകര്‍ക്കെതിരെ അവര്‍ വധഭീഷണി മുഴക്കുകയും ചെയ്തു. ചമ്പക്കുളം സെന്റ് മേരീസ് ഹയര്‍ സെക്കന്ററി സ്കൂളിലും കൈനകരി സെന്റ് മേരീസ് ഹൈസ്കൂളിലും സിപിഎം പ്രവര്‍ത്തകര്‍ സ്കൂളില്‍ അതിക്രമിച്ചുകടന്ന് പരീക്ഷ നടത്തുന്നത് തടയുകയായിരുന്നു.

കോട്ടയം ജില്ലയിലെ കോതനല്ലൂര്‍ നമ്പിയാംകുളം ജംഗ്ഷനില്‍ വെച്ച് ഓഫീസിലേക്ക് പോവാന്‍ ബസ് കാത്തുനില്‍ക്കുകയായിരുന്ന കടുത്തുരുത്തി ട്രഷറി ഓഫീസര്‍ സി. സി. ജോസി (50) നെ ജീപ്പിലെത്തിയ ഒരു സംഘം വെട്ടിപ്പരിക്കേല്പിച്ചു. ജീപ്പിലെത്തിയ പന്ത്രണ്ടു പേരോളം വരുന്ന സംഘം വടിവാള്‍ കൊണ്ട് ജോസിനെ വെട്ടുകയായിരുന്നു. പണിമുടക്കുമായി ബന്ധപ്പെട്ടാണ് അക്രമം നടന്നതെന്നാണ് കരുതുന്നത്. ജോസിനെ കാരിത്താസ് മാതാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+