അറസ്റ് ചെയ്ത വനിതകളെ കോടതിയില്‍ ഹാജരാക്കിയില്ല
തിരുവനന്തപുരം: എസ്മഅനുസരിച്ച് അറസ്റ് ചെയ്ത പതിനൊന്ന് ജീവനക്കാരികളെ കോടതിയില്‍ ഹാജരാക്കാത്തത് സംഘര്‍ഷത്തിന് കാരണമായി.
തിരുവന്തപുരത്ത് അറസ്റ്ചെയ്ത ജീവനക്കാരികളെയാണ് പൊലീസ് കോടതിയില്‍ ഹാജരാക്കാതെ കണ്ടോണ്‍മെന്റ് സ്റേഷനില്‍ തന്നെ ഇരുത്തിയത്. ഇതിനെ തുടര്‍ന്ന് പ്രതിപക്ഷ നേതാക്കള്‍ സി പി എം സെക്രട്ടറി പിണറായി വിജയന്റെ നേതൃത്വത്തില്‍ സ്റേഷനുമുന്നില്‍ മാര്‍ച്ച് ആറ് ബുധനാഴ്ച രാത്രി പത്തു മണിയ്ക്ക് ധര്‍ണ നടത്തി. രാവിലെ ആയിരുന്നു ഇവരെ അറസ്റ് ചെയ്തത്.
ഇതിനെ തുടര്‍ന്ന് രാത്രി പതിനൊന്നരയോടെ അറസ്റ് ചെയ്തവരെ മജിസ്ട്രേട്ടിനുമുന്നില്‍ ഹാജരാക്കി. തുടര്‍ന്നാണ് സ്റേഷന്‍ പരിസരത്തെ സംഘര്‍ഷം ഒഴിവായത്.












Click it and Unblock the Notifications