Get Updates
Get notified of breaking news, exclusive insights, and must-see stories!

വെടിനിര്‍ത്തല്‍ കരാര്‍ സ്വാഗതാര്‍ഹം: എല്‍ടിടിഇ

കൊളംബോ: നോര്‍വെയുടെ മധ്യസ്ഥതയിലുള്ള വെടിനിര്‍ത്തല്‍ കരാര്‍ ശ്രീലങ്കയിലെ വംശീയപോര് അവസാനിപ്പിക്കുന്നതിനുള്ള ചര്‍ച്ചകള്‍ക്ക് അടിത്തറ പാകുമെന്ന് എല്‍ടിടിഇ നേതാവ് വേലുപ്പിള്ള പ്രഭാകരന്‍ പ്രത്യാശ പ്രകടിപ്പിച്ചു.

നോര്‍വെ ആര്‍മി ജനറല്‍ ട്രോണ്ഡ് ഫുറുഹോവ്ദെയുടെ നേതൃത്വത്തിലുള്ള 18 അംഗ സംഘമാണ് ശ്രീലങ്കയിലെ വംശീയ സംഘര്‍ഷം പരിഹരിക്കുന്നതിന് മധ്യസ്ഥത വഹിക്കുന്നത്. പ്രഭാകരനുമായി ട്രോണ്ഡ് ഫുറുഹോവ്ദെ കൂടിക്കാഴ്ച നടത്തിയിരുന്നു.പ്രഭാകരനുമായി നടത്തിയ കൂടിക്കാഴ്ച സമാധാന ശ്രമങ്ങള്‍ക്ക് നല്ലൊരു തുടക്കമാണെന്ന് ട്രോണ്ഡ് ഫുറുഹോവ്ദെ പറഞ്ഞു.

സംഘത്തിലെ മറ്റൊരു അംഗത്തോടൊപ്പമാണ് ഫുറുഹോവ്ദെ പ്രഭാകരനുമായി കൂടിക്കാഴ്ച നടത്തിയത്. എല്‍ടിടിഇ നേതാക്കളായ എസ്. പി. തമിഴ്ചെല്‍വന്‍, തമിളേന്തി, പുലിതേവന്‍ എന്നിവര്‍ പ്രഭാകനോടൊപ്പം ഉണ്ടായിരുന്നു.

ശ്രീലങ്കയുടെ തെക്ക് ഭാഗവുമായി ജാഫ്ന പ്രദേശത്തെ ബന്ധിപ്പിക്കുന്ന ഒരു ഹൈവേ തുറന്നുകിട്ടണമെന്ന് മാധ്യസ്ഥ്യസംഘത്തോട് പ്രഭാകരന്‍ ആവശ്യപ്പെട്ടുവെന്നാണ് അറിയുന്നത്. പലയിടത്തായി കിടക്കുന്ന നാട്ടുകാരെ പുനരധിവസിപ്പിക്കുന്നതിനാണ് ഇത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+