കഴക്കൂട്ടത്ത് മോഹന്‍ലാല്‍ വക സ്റുഡിയോ
തിരുവനന്തപുരം : കിന്‍ഫ്രയില്‍ മോഹന്‍ലാല്‍ ആധുനിക സൗകര്യങ്ങളോടു കൂടിയ ആര്‍ട്ട് സ്റുഡിയോ നിര്‍മ്മിക്കുന്നു. ഇതിനായി കഴക്കൂട്ടത്ത് മൂന്നേക്കര്‍ സ്ഥലം വാങ്ങിയതായി അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. കിന്‍ഫ്രയുടെ ഫിലിം ആന്റ് വീഡിയോ പാര്‍ക്കിലാണ് സ്റുഡിയോ സ്ഥാപിക്കുന്നത്.
മൂന്നു കോടിയുടെ പ്രാഥമിക ചെലവാണ് സ്റുഡിയോ നിര്‍മ്മാണത്തിന് പ്രതീക്ഷിക്കുന്നത്. ആഗസ്റ് 17ന് സ്റുഡിയോയുടെ പ്രവര്‍ത്തനം ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി അദ്ദേഹം പറഞ്ഞു. മലയാള സിനിമയെ കേരളത്തിലേയ്ക്ക് പറിച്ചു നടുന്നതിനു വേണ്ടിയാണ് സ്റുഡിയോ നിര്‍മ്മിക്കുന്നത്.
വ്യവസായ മന്ത്രി കുഞ്ഞാലിക്കുട്ടി, ഫിലി ആന്റ് വീഡിയോ പാര്‍ക്കിന്റെ മാനേജിംഗ് ഡയറക്ടര്‍ എഎസ്. സുരേഷ് ബാബു, സംവിധായകന്‍ രാജീവ് കുമാര്‍, നിര്‍മ്മാതാവ് ജി. സുരേഷ് കുമാര്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
സ്റുഡിയോയില്‍ എല്ലാ വിധ ആധുനിക സജ്ജീകരണങ്ങളും ഉണ്ടാകും. ഇന്‍ഡോര്‍, ഔട്ട് ഡോര്‍ ഷൂട്ടിംഗ് ലൊക്കേഷനുകള്‍, സ്പെഷ്യല്‍ എഫക്ട് സജ്ജീകരണം, ഷൂട്ടു ചെയ്യുമ്പോള്‍ തന്നെ എഡിറ്റു ചെയ്യാനുളള സംവിധാനം എന്നിവയാണ് പ്രധാന പ്രത്യേകതകള്‍. റെക്കോഡിംഗ് സൗകര്യവും ഉണ്ടായിരിക്കും.
ചെലവ് കുറഞ്ഞ രീതിയില്‍ സിനിമ, ടിവി പ്രോഗ്രാമുകള്‍ എന്നിവ ചിത്രീകരിക്കുക എന്നതാണ് ഈ സ്റുഡിയോയുടെ ലക്ഷ്യമെന്ന് മോഹന്‍ ലാല്‍ പറഞ്ഞു. ആധുനിക സാങ്കേതിക വിദ്യകള്‍ പരീക്ഷിക്കണമെന്ന സംവിധായകന്റെ മോഹം പുതിയ സംരംഭം പൂര്‍ത്തീകരിക്കും. ഇപ്പോള്‍ മുംബൈയിലേയ്ക്കും മറ്റും ഓടേണ്ടിവരുന്ന ചെലവ് ഇതോടെ ഇല്ലാതാകും. സ്റുഡിയോ പ്രവര്‍ത്തന സജ്ജമാകുന്നതോടെ തിരുവനന്തപുരം മലയാള സിനിമയുടെയും തലസ്ഥാനമാകുമെന്ന് ലാല്‍ പ്രത്യാശിച്ചു.
മുംബൈയിലെ സ്റുഡിയോകളില്‍ ധാരാളം മലയാളികള്‍ ജോലി ചെയ്യുന്നുണ്ട്. അവരില്‍ പലരെയും തന്റെ സ്റുഡിയോയില്‍ നിയമിക്കുമെന്ന് ലാല്‍ പറഞ്ഞു. പ്രിയദര്‍ശന്‍, കലാസംവിധായകന്‍ സാബു സിറിള്‍ എന്നിവര്‍ വളര്‍ന്നു വരുന്ന സാങ്കേതിക വിദഗ്ദ്ധര്‍ക്ക് പ്രോത്സാഹനം നല്‍കാന്‍ തയ്യാറായി സ്റുഡിയോയുമായി സഹകരിക്കും.
കിന്‍ഫ്രയുടെ വികസനത്തിന് സര്‍ക്കാര്‍ കഴിയുന്നതെല്ലാം ചെയ്യുമെന്ന് മന്ത്രി കുഞ്ഞാലിക്കുട്ടി പറഞ്ഞു. ലാല്‍ സ്റുഡിയോ നിര്‍മ്മാണത്തിലേയ്ക്ക് തിരിഞ്ഞത് വ്യവസായത്തിന് പുതിയ മുഖം നല്‍കുമെന്ന് സംവിധായകന്‍ രാജീവ് കുമാര്‍ അഭിപ്രായപ്പെട്ടു.


Click it and Unblock the Notifications