സിംഗാളിനെതിരെ കോടതിയലക്ഷ്യക്കേസ്
ദില്ലി : വിശ്വഹിന്ദു പരിഷത്തിനെതിരെയുളള കോടതിലക്ഷ്യക്കേസില്‍ സുപ്രിം കോടത് അടുത്തയാഴ്ച വാദം കേള്‍ക്കും. തര്‍ക്കസ്ഥലത്ത് സൈന്യത്തെ വിന്യസിക്കണമെന്ന ഹര്‍ജിയിലും അടുത്തയാഴ്ച വാദം കേള്‍ക്കും. തര്‍ക്കസ്ഥലത്ത് നിലവിലുളള സ്ഥിതി തുടരണമെന്ന കോടതി വിധ ലംഘിച്ചെന്നാണ് അശോക് സിംഗാള്‍ ഉള്‍പ്പെടെയുളള വിഎച്ച്പി നേതാക്കള്‍ക്കെതിരെയുളള ആരോപണം.
അസ്ലാം ഭുരെ എന്നയാളാണ് ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്. തര്‍ക്കസ്ഥലത്ത് സൈന്യത്തെ വിന്യസിക്കണമെന്നും കര്‍സേവാപുരത്തും രാജസ്ഥാനിലെ പിണ്ട്വാരയിലും ക്ഷേത്രനിര്‍മ്മാണത്തിന് പണിതുവച്ച കല്ലുകള്‍ സീല്‍ ചെയ്യണമെന്നുമാണ് ഹര്‍ജിക്കാരന്റെ ആവശ്യം. ഈ കേസില്‍ മാര്‍ച്ച് 13ന് കോടതി വാദം കേള്‍ക്കും.
വിഎച്ച്പി നേതാക്കള്‍ക്കെതിരെ കോടതിയലക്ഷ്യത്തിന് കേസെടുക്കണമെന്ന ഹര്‍ജി സമര്‍പ്പിച്ചത് മുഹമ്മദ് ഹാഷിമാണ്. ഈ കേസിന്റെ വാദം മാര്‍ച്ച് 15ന് കേള്‍ക്കും. അന്നേ ദിവസമാണ് കര്‍സേവാപുരത്തേയ്ക്ക് പൂജിക്കപ്പെട്ട കല്ലുകള്‍ മാറ്റുമെന്ന് വിഎച്ച്പി പ്രസ്താവിച്ചിട്ടുളളത്.












Click it and Unblock the Notifications