കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബജറ്റ് ദിവസവും പ്രതിപക്ഷം സഭ ബഹിഷ്കരിച്ചു

  • By Super
Google Oneindia Malayalam News

തിരുവനന്തപുരം: ആന്റണിയുടെ നേതൃത്വത്തിലുള്ള യു ഡി എഫ് സര്‍ക്കാരിന്റെ രണ്ടാമത്തെ ബജറ്റാണിത്. ധനമന്ത്രി കെ. ശങ്കരനാരായണന്‍ ഈ സര്‍ക്കാരിന്റെ രണ്ടാമത്തെ ബജറ്റ് പ്രസംഗം തുടങ്ങിയപ്പോള്‍ നിയമസഭയില്‍ പ്രതിപക്ഷം ബഹളം വച്ചു. തുടര്‍ന്ന് പ്രതിപക്ഷം ബജറ്റ് പ്രസംഗം ബഹിഷ്കരിച്ചു.

ബജറ്റ് പ്രസംഗം തുടങ്ങിയതിനു ശേഷവു പ്രതിപതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ സഭയ്ക്കുള്ളില്‍ ബഹളമുണ്ടാക്കി. തുടര്‍ന്ന് പ്രതിപക്ഷാംഗങ്ങള്‍ സര്‍ക്കാരിനെതിരെ മുദ്രാവാക്യങ്ങള്‍ വിളിച്ച് സഭയില്‍ ഒച്ചപ്പാടുണ്ടാക്കി. 9.08 ആയപ്പോഴേയ്ക്ക് പ്രതിപക്ഷം ബജറ്റ് യോഗം ബഹിഷ്ക്കരിച്ചു.

പ്രതിപക്ഷം ബജറ്റ് പ്രസംഗസമയത്ത് ഉടനീളം സഭയില്‍ ബഹളമുണ്ടാക്കാതെ ബഹിഷ്കരണം നടത്തിയത് ഭരണപക്ഷത്തിന് ആശ്വാസമായി എന്ന് വേണം കരുതാന്‍. ധനമന്ത്രി കെ ശങ്കരനാരായണന് വിഷമമില്ലാതെ ബജറ്റ് പ്രസംഗം നടത്താനായി.

സമരത്തിനിടയ്ക്ക് നടക്കുന്ന ബജറ്റ് സമ്മേളനം തുടങ്ങിയ ദിവസം മുതല്‍ പ്രതിപക്ഷം അലങ്കോലപ്പെടുത്തുന്നുണ്ടായിരുന്നു. ബജറ്റ് ദിവസമായ മാര്‍ച്ച് എട്ടിനും പ്രതിപക്ഷം സഭയില്‍ പ്രശ്നമുണ്ടാക്കുമെന്ന് നേരത്തേ തന്നെ അറിയാമായിരുന്നു. അതുകൊണ്ട് തന്നെ തുടക്കത്തിലേ വാച്ച് ആന്റ് വാര്‍ഡ് നടത്തളത്തിലിറങ്ങി പ്രതിപക്ഷം ബഹളം വച്ചാല്‍ നേരിടാന്‍ തയ്യാറിലായിരുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X