കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തൊഴില്‍ അവസരങ്ങള്‍ക്കായി 201 കോടി

  • By Super
Google Oneindia Malayalam News

തിരുവനന്തപുരം: സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ പുതിയ തസ്തികകള്‍ സൃഷ്ടിക്കില്ലെന്ന് തീരുമാനിച്ച സര്‍ക്കാര്‍ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുന്നതിന് 201 കോടി രൂപയുടെ പദ്ധതിയാണ് ബജറ്റില്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

അംഗീകൃത സ്ഥാപനങ്ങളിലൂടെ തൊഴില്‍ ശേഷിയും സാധ്യതയും വികസിപ്പിക്കുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം.

കൃഷി, ഐടി, ആരോഗ്യം, വിദ്യാഭ്യാസം, വിനോദ സഞ്ചാരം, ബയോ-ടെക്നോളജി, സാമൂഹിക സുരക്ഷിതത്വം, തദ്ദേേശ സ്വയംഭരണ സ്ഥാപനങ്ങള്‍ തുടങ്ങിയ മേഖലകളിലെ വികസനത്തിന് ബജറ്റില്‍ പദ്ധതികള്‍പ്രഖ്യാപിച്ചിട്ടുണ്ട്. ദാരിദ്യ്രരേഖയ്ക്ക് കീഴെയുള്ള കുട്ടികള്‍ക്കായും പട്ടികജാതി-പട്ടികവര്‍ഗത്തിനായും ക്ഷേമപദ്ധതികളുണ്ട്.

ഇ-ഭരണം ലക്ഷ്യമാക്കിയുള്ള വികസന പ്രവര്‍ത്തനങ്ങള്‍ വിവിധ വകുപ്പുകളില്‍ നടത്തും. റവന്യു, രജിസ്ട്രേഷന്‍ വകുപ്പുകളും പൊതുവിതരണ വകുപ്പും 15 കോടി ചെലവില്‍ കമ്പ്യൂട്ടര്‍വത്കരിക്കും. 50 കോടിയാണ് വിനോദസഞ്ചാരരംഗത്തെ വികസന പദ്ധതികള്‍ക്കായി നീക്കിവെച്ചിരിക്കുന്നത്.

പാവപ്പെട്ടവര്‍ക്കും ഇടത്തരം വരുമാനമുള്ളവര്‍ക്കും ഹൃദയ ചികിത്സ നല്‍കാന്‍ വേണ്ടിതിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ഹൃദയ പരിശോധനയ്ക്കായി ഒരു വിഭാഗം സ്ഥാപിക്കും. ഒരു കോടി രൂപയാണ് ഇതിന് ചെലവ്. അടുത്ത അധ്യയനവര്‍ഷം ഐടി സ്കൂള്‍ എന്ന പദ്ധതി നടപ്പിലാക്കും.

വിഴിഞ്ഞം, അഴീക്കല്‍, ബേപ്പൂര്‍, ആലപ്പുഴ എന്നീ തുറമുഖങ്ങളില്‍ വികസന പ്രവര്‍ത്തനങ്ങള്‍ നടത്തും.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X