കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൃഷി, ഐടി മേഖലകളില്‍ 3750 കോടി

  • By Super
Google Oneindia Malayalam News

തിരുവനന്തപുരം: ധനകാര്യമന്ത്രി കെ. ശങ്കരനാരായണന്‍ മാര്‍ച്ച് എട്ട് വെള്ളിയാഴ്ച നിയമസഭയില്‍ അവതരിപ്പിച്ച 2002-2003 വര്‍ഷത്തെ ബജറ്റില്‍ കൃഷി, ഐടി മേഖലയിലെ വികസനത്തിന് 3750 കോടി വകയിരുത്തി.

കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കാന്‍ 201 കോടി രൂപയുടെ പദ്ധതി പ്രഖ്യാപിച്ചിട്ടുണ്ട്. പാവപ്പെട്ട ദുര്‍ബല വിഭാഗങ്ങളുടെ വരുമാനം മെച്ചപ്പെടുത്തുന്നതിന് പ്രത്യേക പദ്ധതിയുണ്ട്.

3000 കോടിയുടെ എഡിബിഐ ധനസഹായത്തോടെ ഊര്‍ജമേഖലയില്‍ പരിഷ്കരണ പദ്ധതി നടപ്പിലാക്കും.

സ്ത്രീകളുടെ ക്ഷേമത്തിനായുള്ള പദ്ധതികളും പ്രഖ്യാപിച്ചിട്ടുണ്ട്. തദ്ദേശ സ്വയം ഭരണസ്ഥാപനങ്ങളില്‍ വനിതകള്‍ക്ക് പ്രത്യേക പരിശീലനം നല്‍കും. സ്ത്രീകളുടെ സാമ്പത്തിക ശാക്തീകരണത്തിനും തൊഴിലിനും വരുമാന സ്രോതസുകള്‍ക്കുമായി 101.6 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. തദ്ദേസ സ്വയംഭരണ സ്ഥാപനങ്ങളിലെ കുടുംബശ്രീ പദ്ധതി, വനിതാക്ഷേമപദ്ധതികളില്‍ കാതലായ മാറ്റം വരുത്തിയിട്ടുണ്ട്.

2002-2003, 2004 - 2005 വര്‍ഷങ്ങളില്‍ ധനകമ്മി ആനുപാതികമായി അഞ്ചു ശതമാനംമെച്ചപ്പെടുത്തുമെന്ന് ബജറ്റ് പ്രസംഗത്തില്‍ മന്ത്രി വ്യക്തമാക്കി.

ആശുപത്രികള്‍ പോലുള്ള അവശ്യ സര്‍വീസുകളില്‍ കൂടുതല്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താനും കൃഷി ഭവനുകളെ വിജ്ഞാന വിതരണ കേന്ദ്രങ്ങളാക്കാനും ഇ-ഭരണത്തിന് പദ്ധതിയുണ്ട്. സബ്സിഡികള്‍ നിയന്ത്രിക്കുമെന്ന് മന്ത്രി അറിയിച്ചു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X