ബജറ്റ്: 273.42 കോടി കമ്മി
തിരുവനന്തപുരം: 273.42 കോടിയുടെ കമ്മി ബജറ്റാണ് ധനകാര്യമന്ത്രി കെ. ശങ്കരനാരായണന്‍ നിയമസഭയില്‍ അവതരിപ്പിച്ചത്. പുതിയ പ്രധാന നികുതികളൊന്നും ഏര്‍പ്പെടുത്തിയിട്ടില്ല.
615.98 കോടിയുടെ മൊത്തം മിച്ചമാണ് ബജറ്റില്‍ കണക്കാക്കിയിരിക്കുന്നത്. ഇതുകൂടാതെ അധിക വിഭവസമാഹരണത്തിലൂടെയുള്ള 283.50 കോടി രൂപ കൂടിയാവുമ്പോള്‍ മൊത്തം മിച്ചം 899.48 കോടിയാവും. കഴിഞ്ഞ വര്‍ഷത്തെ കുടിശിക 649.09 കോടിയാണ്. അധിക ചെലവ് 523.81 കോടിയും. ഇതു കൂടി പരിഗണിക്കുമ്പോള്‍ 273.42 കോടി കമ്മിയാവും.
പുതിയ നികുതികളൊന്നും പ്രഖ്യാപിച്ചിട്ടില്ലെങ്കിലും സ്വര്‍ണത്തിന്റെയും ആഭരണങ്ങളുടെയും നികുതിയില്‍ മാറ്റം വരുത്തിയിട്ടുണ്ട്. ആഭരണ ഇടപാടുകാര്‍ അടക്കേണ്ട ഉത്പാദന നികുതി 200 ശതമാനമാണ് ഉയര്‍ത്തിയിരിക്കുന്നത്.
പെട്രോളിയം ഉത്പന്നങ്ങളൊഴികെയുള്ള എല്ലാ ചരക്കുകള്‍ക്കും കഴിഞ്ഞ ബജറ്റില്‍ ഏര്‍പ്പെടുത്തിയ 15 ശതമാനം അധിക വില്പന നികുതി ഒരു വര്‍ഷം കൂടി നിലനിര്‍ത്താനും ബജറ്റ് നിര്‍ദേശമുണ്ട്. ഇതിലൂടെ 225 കോടിയുടെ വരുമാനമുണ്ടാക്കാനാവുമെന്നാണ് കരുതുന്നത്.
ജലവിതരണ-ശുചീകരണ ഉപകരണങ്ങളുടെയും ഫാനിന്റെയും ഗ്രൈന്ററിന്റെയും വാട്ടര്‍ ഹീറ്ററിന്റെയും കേബിളിന്റെയും കുക്കിംഗ് റേഞ്ചിന്റെയും കടത്തുനികുതി 12 ശതമാനവും ലൈറ്റ് ഡീസല്‍ ഓയിലിന്റെയും ലോ സ്പീഡ് ഓയിലിന്റെയും കടത്തുനികുതി 37 ശതമാനവും കൂട്ടി.
വില കൂടിയ കല്ലുകളുടെ നികുതി ഒരു ശതമാനത്തില്‍ നിന്നും നാല് ശതമാനമായി കൂട്ടി. അഞ്ച് കോടി രൂപ ഇതുവഴി വരുമാനമുണ്ടാക്കാനാവുമെന്നാണ് കരുതുന്നത്.












Click it and Unblock the Notifications