മന്ത്രിമാരുടെ എണ്ണം കുറയ്ക്കണമെന്ന് എ എംഎല്‍എമാര്‍
തിരുവനന്തപുരം: കേരളം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സാഹചര്യത്തില്‍ മന്ത്രിസഭയിലെ അംഗങ്ങളുടെ എണ്ണം കുറയ്ക്കണമെന്ന് എ ഗ്രൂപ്പിലെ ചില എംഎല്‍എമാര്‍ കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ഗുലാംനബി ആസാദിനോട് ആവശ്യപ്പെട്ടു.
മന്ത്രിമാരുടെ എണ്ണം കുറയ്ക്കുന്ന നടപടി ജനങ്ങളില്‍ മതിപ്പുണ്ടാക്കുമെന്ന് എംഎല്‍എമാര്‍ ചൂണ്ടിക്കാട്ടി. ടി. എന്‍. പ്രതാപന്‍ എം എല്‍ എ ആസാദിനോട് ഇക്കാര്യം ആവശ്യപ്പെട്ടിട്ടുണ്ട്.
ഗ്രൂപ്പ് മാത്രം നോക്കി കോണ്‍ഗ്രസ് മന്ത്രിമാരെ നിശ്ചയിക്കുന്നതിലുള്ള വിയോജിപ്പ് എംഎല്‍എമാര്‍ ആസാദിനോട് പ്രകടിപ്പിച്ചു. ഇപ്പോഴത്തെ ചില കഴിവ് കുറഞ്ഞ മന്ത്രിമാരെ മാറ്റണം.
മുഖ്യമന്ത്രി എ. കെ. ആന്റണിയെ ദുര്‍ബലപ്പെടുത്തുന്ന ഒരു തീരുമാനവും ഉണ്ടാകരുതെന്നും എംഎല്‍എമാര്‍ വ്യക്തമാക്കി.












Click it and Unblock the Notifications