അഞ്ച് വര്‍ഷം മുന്നില്‍ കണ്ടുള്ള ബജറ്റ്
തിരുവനന്തപുരം: അഞ്ചു കൊല്ലത്തെ ഭാവിചിത്രം മുന്നില്‍ കണ്ടാണ് ഈ വര്‍ഷത്തെ ബജറ്റ് തയ്യാറാക്കിയതെന്ന് ധനകാര്യമന്ത്രി കെ. ശങ്കരനാരായണന്‍ വ്യക്തമാക്കി.
ഇപ്പോഴത്തെ സാഹചര്യത്തില്‍ പ്രതിപക്ഷത്തിന്റെ നിലപാട് ക്രൂരമാണെന്ന് മന്ത്രി പറഞ്ഞു. നിയമസഭയിലെ ബജറ്റ് പ്രസംഗത്തിന് ശേഷം മാര്‍ച്ച് എട്ട് വെള്ളിയാഴ്ച വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
വനിതാ വികസനത്തിനായി ഇത്രയും കൂടുതല്‍ തുക മറ്റൊരു സംസ്ഥാനങ്ങളും ഇതുവരെ നീക്കിവച്ചിട്ടില്ലെന്നും മന്ത്രിപറഞ്ഞു.ഏഷ്യന്‍ വികസന ബാങ്കിന്റെ സഹായം ആരൊക്കെ എതിര്‍ത്താലും സംസ്ഥാനത്തിന് ലഭ്യമാക്കുമെന്ന് ശങ്കരനാരായണന്‍ പറഞ്ഞു.












Click it and Unblock the Notifications