കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുഷാറഫ് വാക്കു പാലിക്കണമെന്ന് ബുഷ്

  • By Staff
Google Oneindia Malayalam News

വാഷിഗ്ടണ്‍ : അതിര്‍ത്തി കടന്നുളള ഭീകരപ്രവര്‍ത്തനം അവസാനിപ്പിക്കണമെന്ന് പ്രസിഡന്റ് ബുഷ് മുഷാറഫിനോട് ആവശ്യപ്പെട്ടു. ഇന്ത്യയില്‍ ഭീകരപ്രവര്‍ത്തനം പ്രോത്സാഹിപ്പിക്കുന്നത് അവസാനിപ്പിച്ച് സംഭാഷണങ്ങള്‍ക്ക് വഴിയൊരുക്കുന്ന അന്തരീക്ഷം സൃഷ്ടിക്കണമെന്നും ബുഷ് പാക് പ്രസിഡന്റിനോട് ആവശ്യപ്പെട്ടു.

ഉഭയകക്ഷി ചര്‍ച്ചകള്‍ക്കുളള അന്തരീക്ഷം സൃഷ്ടിക്കണമെന്ന് ബുഷ് വ്യക്തിപരമായി മുഷാറഫിനോടാവശ്യപ്പെട്ടിട്ടുണ്ട്. അദ്ദേഹത്തെ ചര്‍ച്ചകള്‍ക്ക് പ്രേരിപ്പിക്കണമെന്ന് പാകിസ്താനിലെ യുഎസ് അംബാസഡറോടും ആവശ്യപ്പെട്ടിട്ടുണ്ട് അമേരിക്കയിലെ ഉയര്‍ന്ന ഉദ്യോഗസ്ഥന്‍ വ്യാഴാഴ്ച മാദ്ധ്യമ പ്രവര്‍ത്തകരോട് വെളിപ്പെടുത്തി.

പാകിസ്താന്റെ നടപടികളില്‍ മാറ്റമുണ്ടാകുമെന്നാണ് തങ്ങളുടെ പ്രതീക്ഷയെന്ന് അദ്ദേഹം പറഞ്ഞു. തന്ത്രപരമായ നടപടികളെക്കാള്‍ ക്രിയാത്മകമായ മാറ്റങ്ങള്‍ക്ക് മുഷാറഫ് തയ്യാറാകുമെന്ന് അമേരിക്ക വിശ്വസിക്കുന്നു. അതിര്‍ത്തി കടന്നുളള ഭീകര പ്രവര്‍ത്തനം പ്രോത്സാഹിപ്പിക്കുന്നതു കൊണ്ട് ലക്ഷ്യം നേടാനാവില്ലെന്ന് മുഷാറഫും മനസിലാക്കിയിട്ടുണ്ട്.

യുഎസിന്റ വാക്കു കേള്‍ക്കാതെ വീണ്ടും ഭീകര പ്രവര്‍ത്തനത്തിന് പാകിസ്താന്‍ മുതിരുമെന്ന് കരുതുന്നില്ലെന്ന് യുഎസ് ഉദ്യോഗസ്ഥന്‍ ചോദ്യത്തിനു മറുപടിയായി പറഞ്ഞു. മുഷാറഫ് വാക്കു പാലിക്കുമെന്നു തന്നെയാണ് കരുതുന്നത്. വാക്കു പാലിച്ചാല്‍ ഞങ്ങള്‍ അദ്ദേഹത്തിനൊപ്പമുണ്ട്. എന്നാല്‍ കളളക്കളിയ്ക്കു മുതിര്‍ന്നാല്‍ കളി മാറും അമേരിക്ക വ്യക്തമാക്കി.

ദില്ലിയും ഇസ്ലാമാബാദും യോജിച്ച് വാര്‍ത്താ സമ്മേളനം വിളിക്കണമെന്ന ബുഷിന്റെ നിര്‍ദ്ദേശം അദ്ദേഹം ആവര്‍ത്തിച്ചു. ഇന്ത്യയുടെ വാര്‍ത്താ വിതരണ മന്ത്രി സുഷമാ സ്വരാജ് പാകിസ്താന്‍ സന്ദര്‍ശിക്കുന്നത് അമേരിക്ക സ്വാഗതം ചെയ്തു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X