Get Updates
Get notified of breaking news, exclusive insights, and must-see stories!

പാകിസ്ഥാനില്‍ സമയം 1 മണിക്കൂര്‍ മുന്നിലാക്കുന്നു

ഇസ്ലാമബാദ്: പാകിസ്ഥാനില്‍ ഈ വര്‍ഷം വേനല്‍ക്കാലത്ത് സമയം ഒരു മണിക്കൂര്‍ മുന്നോട്ടാക്കും. പരീക്ഷണാടിസ്ഥാനത്തിലാണിത്. രാജ്യത്തെ എല്ലാ ക്ലോക്കുകളും ഇതനുസരിച്ച് സംവിധാനം ചെയ്യും.

ഏപ്രില്‍ ആദ്യാ ആഴ്ച മുതലാണ് ഈ സമയ പരിഷ്കരണം നിലവില്‍ വരുന്നത്. വേനല്‍ക്കാലത്ത് പാകിസ്ഥാനില്‍ സൂര്യോദയം നേരത്തെയും സൂര്യാസ്തമയം വൈകിയുമാണ്. പകല്‍ സമയം പരമാവധി പ്രയോജനപ്പെടുത്താനും വൈദ്യതി ലാഭിക്കാനും ആവുമെന്നാണ് കണക്കുകൂട്ടല്‍. സമയം ഒരു മണിക്കൂര്‍ മുന്നിലാക്കുന്നത് ഓഫീസില്‍ പോകുന്നവര്‍ക്കും മറ്റും പ്രയോജനകരമാവും.

ശൈത്യകാലത്ത് ഇപ്പോഴുള്ള സമയം ഒരു മണിക്കൂര്‍ പിന്നോട്ടാക്കാനാണ് തീരുമാനം. പരീക്ഷണാടിസ്ഥാനത്തില്‍ അടുത്ത മാസം മുതല്‍ നടത്തുന്ന സമയ പരിഷ്കരണം ജനങ്ങളില്‍ നിന്നും അനുകൂല പ്രതികരണം ഉണ്ടാവുകയാണെങ്കില്‍ തുടരാനാണ് കാലാവസ്ഥാപഠന വിഭാഗത്തിന്റെ തീരുമാനം.

ഇറാന്‍, ഇറാക്ക്, സിറിയ തുടങ്ങിയ രാജ്യങ്ങള്‍ വിവിധ ഋതുക്കളില്‍ വിവിധ സമയ സംവിധാനമാണുള്ളത്.

പാകിസ്ഥാനിലെ സമയം ഇന്ത്യന്‍ സമയത്തേക്കാള്‍ അര മണിക്കൂര്‍ മുന്നിലാണ് ഇപ്പോള്‍. പുതിയ സംവിധാനം വരുന്നതോടെ ഈ വ്യത്യാസം ഒന്നര മണിക്കൂറാവും.

ഇന്ത്യ രണ്ട് സമയ സംവിധാനത്തെക്കുറിച്ച് ആലോചിയ്ക്കുന്നുണ്ട്. കിഴക്കേ ഇന്ത്യയില്‍ ഒരു സമയവും പടിഞ്ഞാറേ ഇന്ത്യയില്‍ മറ്റൊരു സമയവും നടപ്പാക്കാനാണ് ഉദ്ദേശം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+