അയോധ്യ: കേന്ദ്രത്തിനെതിരെ മുസ്ലിം ബോര്‍ഡ്
ദില്ലി: അയോധ്യയിലെ തര്‍ക്കരഹിത ഭൂമിയില്‍ മാര്‍ച്ച് 15ന് പ്രതീകാത്മക പൂജ നടത്താന്‍ വി എച്ച് പിയ്ക്ക് അനുമതി നല്‍കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ നീക്കത്തിനെതിരെ മുസ്ലിം വ്യക്തി നിയമ ബോര്‍ഡ് രംഗത്ത്.
കേന്ദ്രസര്‍ക്കാരിന്റെ ഈ തീരുമാനത്തിനെതിരെ സുപ്രിം കോടതിയെ സമീപിക്കുമെന്ന് മുസ്ലിം വ്യക്തി നിയമ ബോര്‍ഡ് കണ്‍വീനര്‍ എസ്. ക്യു. ആര്‍. ഇലിയാസ് അറിയിച്ചു.
കേന്ദ്രത്തിന് അത്തരമൊരു അനുമതി നല്‍കാന്‍ അധികാരമില്ല. അലഹബാദ് ഹൈക്കോടതിയുടെ പരിഗണനയിലുള്ള കേസിന്മേല്‍ വിധിവരും വരെ ഭൂമി കൈവശം വെക്കുന്ന ഒരു റീസീവര്‍ മാത്രമാണ് സര്‍ക്കാര്‍-ഇലിയാസ് പറഞ്ഞു.
തര്‍ക്കരഹിത ഭൂമിയില്‍ പ്രതീകാത്മക പൂജ നടത്താന്‍ വി എച്ച് പിയ്ക്ക് അനുമതി നല്‍കിയേക്കുമെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി ഐ. ഡി. സ്വാമി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
അയോധ്യാപ്രശ്നത്തില്‍ സുപ്രിം കോടതി വിധി അംഗീകരിക്കുമെന്ന് വി എച്ച് പി സമ്മതിക്കുന്ന രേഖാമൂലമായ പ്രസ്താവന നല്‍കണമെന്ന് കാഞ്ചി ശങ്കരാചാര്യയോട് ആവശ്യപ്പെട്ടിരുന്നെങ്കിലും അങ്ങനെയൊന്ന് ഇതുവരെ ലഭിച്ചിട്ടില്ലെന്ന് ഇലിയാസ് പറഞ്ഞു.












Click it and Unblock the Notifications