Get Updates
Get notified of breaking news, exclusive insights, and must-see stories!

യുപിയില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തി

ദില്ലി: ഉത്തര്‍പ്രദേശില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിക്കൊണ്ട് രാഷ്ട്രപതി കെ. ആര്‍. നാരായണന്‍ വിജ്ഞാപനം പുറപ്പെടുവിച്ചു. നിയമസഭ പിരിച്ചുവിടാതെ തത്കാലം മരവിപ്പിച്ചു നിര്‍ത്തിയിരിക്കുകയാണ്.

ഉത്തര്‍പ്രദേശില്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിനെ തുടര്‍ന്ന് ഒരു കക്ഷിക്കും മന്ത്രിസഭയുണ്ടാക്കാന്‍ കഴിയാത്തതിനെ തുടര്‍ന്ന് ഗവര്‍ണര്‍ വിഷ്ണുകാന്ത് ശാസ്ത്രി രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്താന്‍ ശുപാര്‍ശ ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് രാഷ്ട്രപതി വിജ്ഞാപനം പുറപ്പെടുവിച്ചത്.

അതേ സമയം ആറു മാസത്തേക്ക് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തുന്ന ഓര്‍ഡിനന്‍സിനെ പാര്‍ലമെന്റില്‍ എതിര്‍ക്കുമെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കിയിട്ടുണ്ട്. രണ്ട് മാസത്തിനുള്ളില്‍ ഓര്‍ഡിനന്‍സിന് പാര്‍ലമെന്റിന്റെ അംഗീകാരം ലഭിച്ചിരിക്കണമെന്നാണ് വ്യവസ്ഥ. രാജ്യസഭയില്‍ ബിജെപിക്ക് ഭൂരിപക്ഷമില്ലാത്തതിനാല്‍ ഓര്‍ഡിനന്‍സ് പാസാവണമെങ്കില്‍ കോണ്‍ഗ്രസിന്റെ പിന്തുണ കൂടിയേ തീരൂ.

ഏറ്റവും വലിയ ഒറ്റകക്ഷിയെ മന്ത്രിസഭാ രൂപീകരണത്തിന് ക്ഷണിക്കുക എന്ന കീഴ്വഴക്കം ഗവര്‍ണര്‍ പാലിക്കാത്തതിനാലാണ് കോണ്‍ഗ്രസ് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയതിനെ എതിര്‍ക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+