പൗരന്മാരെ കുറിച്ചുള്ള വിവരശേഖരം ഉണ്ടാക്കും
തിരുവനന്തപുരം: ക്ഷേമ ആനുകൂല്യങ്ങളുടെ വിതരണം, പൊതു വിതരണ സമ്പ്രദായം, റവന്യു സര്‍ട്ടിഫിക്കറ്റ് നല്‍കല്‍ തുടങ്ങിയവയ്ക്ക് പ്രയോജനപ്പെടുന്ന വിധത്തില്‍ പൗരന്മാരെ കുറിച്ചുള്ള ഒരു വിവര ശേഖരം ഉണ്ടാക്കും. ഈ വിവരങ്ങള്‍ കാര്‍ഡുകളില്‍ ലഭ്യമാക്കും.
മാര്‍ച്ച് എട്ട് വെള്ളിയാഴ്ച ബജറ്റ് അവതരിപ്പിച്ച ധനകാര്യമന്ത്രി കെ. ശങ്കരനാരായണനാണ് ഇക്കാര്യം അറിയിച്ചത്.
റവന്യു, രജിസ്ട്രേഷന്‍ വകുപ്പുകളില്‍ കമ്പ്യൂട്ടര്‍വത്കരണം നടത്തും. ഭൂമി കൈമാറ്റത്തെയും മറ്റും കുറിച്ചുള്ള വിവരങ്ങള്‍ കൂടുതല്‍ എളുപ്പത്തില്‍ പൗരന്മാര്‍ക്ക് ലഭ്യമാവാന്‍ ഇത് സഹായിക്കും.
പൊതു, സ്വകാര്യ മേഖലകളിലെ തൊഴില്‍ അവസരങ്ങളെ കുറിച്ചുള്ള വിവരങ്ങള്‍ ലഭിക്കുന്നതിനായി സര്‍ക്കാര്‍ കമ്പ്യൂട്ടര്‍ വഴി വിവരങ്ങള്‍ ശേഖരിക്കും. ഇത് തൊഴിലന്വേഷകര്‍ക്ക് ഏറെ സഹായകമാവും.
ഐടി വ്യവസായത്തിന് വിപുലമായ വിപണി കണ്ടെത്താനായി ചില പദ്ധതികള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ബൗദ്ധിക സ്വത്തവകാശ സെല്ലും ടെക്നോളജി വികസനഫണ്ടും രൂപീകരിക്കാനാണ് ലക്ഷ്യമിടുന്നത്.
സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസം മെച്ചപ്പെടുത്തുന്നതിന് ആധുനിക സാങ്കേതിക സൗകര്യം ഉപയോഗിച്ച് 100 കോളജുകളെ ബന്ധപ്പെടുത്തുന്ന ഒരു ശ്രുംഘല സ്ഥാപിക്കും. ഇന്ത്യന്‍ ഇന്‍സ്റിറ്റ്യൂട്ട് ഒഫ് ടെക്നോളജി ആന്റ് മാനേജ്ന്റ്- കേരളയില്‍ ഒരു മീഡിയ ആന്റ് ഇന്‍ഫര്‍മേഷന്‍ കേന്ദ്രം സ്ഥാപിക്കും. 6.75 കോടിയാണ് ഇതിന് വകയിരുത്തിയിരിക്കുന്നത്.












Click it and Unblock the Notifications