അയോധ്യ: കോടതി നിര്‍ദേശം പാലിക്കും
ദില്ലി: അയോധ്യയിലെ തര്‍ക്കരഹിത ഭൂമിയില്‍ മാര്‍ച്ച് 15ന് പ്രതീകാത്മക പൂജ നടത്താനുള്ള വിഎച്ച്പി നീക്കം സംബന്ധിച്ച് സുപ്രിം കോടതി നിര്‍ദേശ പ്രകാരമായിരിക്കും കേന്ദ്രസര്‍ക്കാര്‍ പ്രവര്‍ത്തിക്കുകയെന്ന് പ്രധാനമന്ത്രി എ. ബി. വാജ്പേയി.
അയോധ്യാപ്രശ്നത്തില്‍ ഇപ്പോള്‍ നടക്കുന്ന വിവാദത്തോടുള്ള പ്രധാനമന്ത്രിയുടെ ആദ്യപ്രതികരണമാണിത്. തന്നെ സന്ദര്‍ശിക്കാനെത്തിയ ഇമാമുകളുടെ അഖിലേന്ത്യാ ഓര്‍ഗനൈസേഷന്‍ സംഘത്തോടാണ് വാജ്പേയി കേന്ദ്രത്തിന്റെ നിലപാട് അറിയിച്ചത്.
അയോധ്യയില്‍ തല്‍സ്ഥിതി നിലനിര്‍ത്തണമെന്ന കോടതി നിര്‍ദേശം വിഎച്ച്പി ലംഘിക്കുന്നുവെന്ന് ആരോപിച്ച് രണ്ട് കോടതിയലക്ഷ്യ ഹര്‍ജികള്‍ സുപ്രിം കോടതിയുടെ മുന്നിലുണ്ട്. ഈ ഹര്‍ജികള്‍ മാര്‍ച്ച് 13ന് കോടതി പരിഗണിക്കും.
ഏറെ കാലമായി പരിഹാരമില്ലാതെ കിടക്കുന്ന അയോധ്യാ പ്രശ്നത്തിന് അടുത്തുതന്നെ പരിഹാരമുണ്ടായേക്കുമെന്ന് വാജ്പേയി പറഞ്ഞു.












Click it and Unblock the Notifications