ഒത്തു തീര്‍പ്പ് വ്യവസ്ഥ മുസ്ലിംങ്ങള്‍ തള്ളി
ദില്ലി: അയോദ്ധ്യ പ്രശ്നത്തില്‍ കാഞ്ചി ശങ്കരാചാര്യരുടെ ഒത്തുതീര്‍പ്പ് നിര്‍ദ്ദേശങ്ങള്‍ മുസ്ലിം നിയമ ബോര്‍ഡ് തള്ളിക്കളഞ്ഞു.
ഇതില്‍ പല അപാകതകളും ഉണ്ട് എന്നാണ് ബോര്‍ഡിന്റെ അനുമാനം. സമാധാനപരമായി ഒത്തുതീര്‍പ്പ് വ്യവസ്ഥ നടപ്പാക്കാനാവില്ലെന്നാണ് ബോര്‍ഡ് അഭിപ്രായപ്പെട്ടത്.
അയോദ്ധ്യ പ്രശ്നത്തില്‍ സൂപ്രീം കോടതിയുടെ വിധി അംഗീകരിയ്ക്കുമെന്ന് ബോര്‍ഡ് യോഗത്തിനു ശേഷം പ്രവര്‍ത്തക സമിതി യൂസഫ് മൂച്ചാല വ്യക്തമാക്കി. രാമക്ഷേത്രം പണിയാനുള്ള അനുമതി നല്‍കിയാല്‍ പള്ളി പണിയാനുള്ള അനുമതിയും വേണ്ടിവരുമെന്ന് ബാബറി മസ്ജിദ് ആക്ഷന്‍ കമ്മറ്റി കണ്‍വീനര്‍ സഫര്‍യാബ് ഗിലാനി പറഞ്ഞു.
കാഞ്ചി ശങ്കരാചാര്യരുമായി ചര്‍ച്ച നടത്താന്‍ ഇനിയും തയ്യാറാണ്. മെച്ചപ്പെട്ട നിര്‍ദ്ദേശങ്ങളുണ്ടെങ്കില്‍ സ്വീകരിയ്ക്കാന്‍ തയ്യാറാണ്. ഗിലാനി വ്യക്തമാക്കി.












Click it and Unblock the Notifications