ഇന്‍ഫാം ഉത്പാദന രംഗത്തേക്ക് കടക്കുന്നു
കൊച്ചി: ഇന്‍ഫാം അങ്കമാലിയില്‍ നാളികേര ഉത്പന്നങ്ങള്‍ ഉത്പാദിപ്പിക്കുന്നതിനുള്ള യൂണിറ്റ് തുടങ്ങുന്നു. ആഭ്യന്തര, അന്തര്‍ ദേശീയ വിപണി ലക്ഷ്യമാക്കിയാണ് ഇന്‍ഫാം നാളികേര ഉത്പന്നങ്ങള്‍ ഉത്പാദിപ്പിക്കുന്നത്.
60 സംരംഭകരാണ് നാളികേര ഉത്പന്ന യൂണിറ്റിനുള്ളതെന്ന് ഇന്‍ഫാം വക്താവ് പറഞ്ഞു. നാല് കോടി രൂപയാണ് ആദ്യഘട്ട നിക്ഷേപം. കേന്ദ്ര ഭക്ഷ്യ സംസ്കരണ മന്ത്രാലയത്തില്‍ നിന്നും 50 ലക്ഷം രൂപയുടെ സഹായം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഇന്‍ഫാം. രണ്ട് കോടി രൂപ ബാങ്ക് വായ്പയായും 50 ലക്ഷം രൂപ നാളികേര കര്‍ഷകരുടെ സംഭാവനയായും ഒരു കോടി രൂപ സംരംഭകരുടെ ഓഹരിയായും കണ്ടെത്തും.
25,000 നാളികേരം ഒരു ദിവസം യൂണിറ്റില്‍ സംസ്കരിക്കാനാവും. യൂണിറ്റ് പ്രവര്‍ത്തനം തുടങ്ങിക്കഴിഞ്ഞാല്‍ തേങ്ങയൊന്നിന് 4.50 രൂപ നാളികേര കര്‍ഷകര്‍ക്ക് ലഭിക്കും. 12 നാളികേര ഉത്പന്നങ്ങള്‍ ഉത്പാദിപ്പിക്കാനാണ് പദ്ധതി.
നാളികേര കര്‍ഷകര്‍ക്ക് ന്യായമായ വില കിട്ടുന്നത് ഉറപ്പുവരുത്തുന്നതിനാണ് ഈ പദ്ധതി. നാളികേര കര്‍ഷകര്‍ നേരിടുന്ന പ്രതിസന്ധി പരിഹരിക്കാന്‍ യൂണിറ്റിന് കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് വക്താവ് പറഞ്ഞു.












Click it and Unblock the Notifications