Get Updates
Get notified of breaking news, exclusive insights, and must-see stories!

ഒരു മാസത്തെ ശമ്പളം അഡ്വാന്‍സായി നല്‍കണം

തിരുവനന്തപുരം: പണമില്ലാതെ ബുദ്ധിമുട്ടുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ആശ്വാസമെന്ന നിലയില്‍ ഒരു മാസത്തെ ശമ്പളം അഡ്വാന്‍സായി നല്‍കണമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ. കരുണാകരന്‍ ആവശ്യപ്പെട്ടു.

പണിമുടക്ക് അടിസ്ഥാനപരമായി വിജയമാണെന്ന് കരുണാകരന്‍ അഭിപ്രായപ്പെട്ടു. ജീവനക്കാരുമായി ചര്‍ച്ചയില്ലെന്ന കടുംപിടുത്തം തുടര്‍ന്ന സര്‍ക്കാരിനെ ചര്‍ച്ചയ്ക്ക് നിര്‍ബന്ധിതമാക്കിയതുതന്നെ പണിമുടക്കിന്റെ വിജയമാണ്. ജീവനക്കാരുമായി നേരത്തെ തന്നെ ചര്‍ച്ച നടത്തി സമരം അവസാനിപ്പിക്കാമായിരുന്നു.

സമരത്തെ സര്‍ക്കാര്‍ നേരിട്ട രീതി ശരിയായിരുന്നില്ല. തൊഴില്‍ സ്ഥാപനങ്ങളില്‍ ജോലിക്കാര്‍ പണിമുടക്കിയാല്‍ മുതലാളിമാര്‍ സ്വീകരിക്കുന്ന നടപടിയല്ല ഒരു സര്‍ക്കാര്‍ സ്വീകരിക്കേണ്ടത്. ജീവനക്കാരുടെ മനസില്‍ സര്‍ക്കാര്‍ ആഴത്തിലുള്ള മുറിവാണുണ്ടാക്കിയത്. മുറിവുണക്കാന്‍ വേണ്ട നടപടികളാണ് സര്‍ക്കാര്‍ ഇനി സ്വീകരിക്കേണ്ടത്. എത്ര ബുദ്ധിമുട്ടുണ്ടെങ്കിലും പണം കണ്ടെത്തി ജീവനക്കാര്‍ക്ക് ഒരു മാസത്തെ ശമ്പളം അഡ്വാന്‍സായി നല്‍കണം.

കെപിസിസി പ്രസിഡന്റ് കെ. മുരളീധരനും യുഡിഎഫ് കണ്‍വീനര്‍ ഉമ്മന്‍ചാണ്ടിയും നടത്തിയ ആവര്‍ത്തിച്ചുള്ള ശ്രമങ്ങള്‍ പണിമുടക്ക് അവസാനിപ്പിക്കാന്‍ സഹായകരമായിട്ടുണ്ട്. താന്‍ തുടക്കം മുതലേ പറഞ്ഞ കാര്യങ്ങള്‍ ശരിയാണെന്നാണ് പണിമുടക്കിന്റെ പര്യവസാനം തെളിയിക്കുന്നത്.

യുഡിഎഫ് ഉന്നതാധികാര സമിതി യോഗം എടുക്കുന്ന തീരുമാനങ്ങള്‍ പിറ്റേ ദിവസം തന്നെ നടപ്പിലാക്കുന്ന രീതി ഇനിയുണ്ടാവാതിരിക്കാന്‍ ശ്രദ്ധിക്കുമെന്നും കരുണാകരന്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+