എസ്എസ്എല്‍സി: ഏപ്രില്‍ മൂന്നിനെന്ന് മന്ത്രി
തിരുവനന്തപുരം : എസ്എസ്എല്‍സി പരീക്ഷ ഏപ്രില്‍ മൂന്നിനെന്ന് മന്ത്രി. ഫലപ്രഖ്യാപനം മെയ് 27നു തന്നെ ഉണ്ടാവും. മാര്‍ച്ച് 11 തിങ്കളാഴ്ച നടക്കുന്ന കൂടിയാലോചനയ്ക്ക് ശേഷം ദിവസം പ്രഖ്യാപിയ്ക്കും.
ഒരുദിവസം രണ്ടു പരീക്ഷകള്‍ നടത്തണോ മുന്‍പ് നടത്താറുള്ളതുപോലെ ഒറ്റ പരീക്ഷമാത്രം നടത്തണമോയെന്ന് തീരുമാനിച്ചിട്ടില്ല. അതും അടുത്ത ദിവസം തീരുമാനിയ്ക്കും.
പ്ലസ് ടു-എസ്എസ്എല്‍സി പരീക്ഷകള്‍ ഇടകലര്‍ത്തി നടത്തുന്ന കാര്യം ആലോചിക്കുന്നുണ്ടെന്നും അദ്ദേഹം സൂചിപ്പിച്ചു. ഒരു സ്വകാര്യ ചാനലിനു നല്‍കിയ അഭിമുഖത്തിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
പരീക്ഷകള്‍ ഇടകലര്‍ത്തി നടത്തുകയാണെങ്കില്‍ ഒരു ദിവസം രണ്ട് എസ്എസ്എല്‍സി പരീക്ഷകള്‍ കാണും.
അവധിദിവസം ജോലി ചെയ്യുന്നതുകൊണ്ട് അദ്ധ്യാപര്‍ക്ക് കൊടുക്കേണ്ട വേതനത്തെക്കുറിച്ച് അദ്ധ്യാപക പ്രതിനിധികളുമായുളള യോഗത്തിനു ശേഷം തീരുമാനിയ്ക്കും.












Click it and Unblock the Notifications