Get Updates
Get notified of breaking news, exclusive insights, and must-see stories!

ജീവനക്കാര്‍ അവധിയെടുക്കാന്‍ സാധ്യത

തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാരുടെ പണിമുടക്ക് പിന്‍വലിച്ചെങ്കിലും 33 ദിവസം നീണ്ട സമരത്തിന് ശേഷം ജീവനക്കാരില്‍ ഒരു ഭാഗം ജോലിക്കെത്താനിടയില്ല.

ലീവ് സറണ്ടര്‍ ആനുകൂല്യം പുന:സ്ഥാപിക്കാത്തതിനാല്‍ ലീവുകളില്‍ കുറെയൊക്കെ എടുത്തുതീര്‍ക്കാനായിരിക്കും ജീവനക്കാര്‍ ശ്രമിക്കുക. പണിമുടക്ക് കാരണം ജീവനക്കാരുടെ കൈയില്‍ പണവുമില്ലാത്തതിനാല്‍ ഒരു വിഭാഗം ജീവനക്കാര്‍ ഈ മാസം കുറച്ചു ദിവസങ്ങള്‍ അവധിയെടുത്തേക്കും.

അതേ സമയം സാമ്പത്തിക വര്‍ഷത്തിന്റെ അവസാന മാസമായതിനാല്‍ ഓഫീസുകളില്‍ ധാരാളം ജോലിയുണ്ട്. ജീവനക്കാര്‍ അവധിയെടുത്താല്‍ അത് 33 ദിവസത്തിനു ശേഷം തുറക്കുന്ന ഓഫീസുകളുടെ പ്രവര്‍ത്തനത്തെ ബാധിക്കും.

ലീവ് സറണ്ടര്‍ ആനുകൂല്യം വീണ്ടും അനുവദിക്കാത്തതില്‍ ജീവനക്കാരില്‍ ഭൂരിഭാഗത്തിനും പ്രതിഷേധമുണ്ട്. 33 ദിവസം നീണ്ടുനിന്ന സമരം വൃഥാവിലായോ എന്ന ചോദ്യം അവരില്‍ പലരും ഉന്നയിക്കുന്നുമുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+