പരസ്യച്ചെലവില്‍ പെപ്സിയെ കോക്ക് മുക്കി
മുംബൈ : കോള കുടിപ്പിക്കാന്‍ കോക്കിന് പരസ്യച്ചെലവ് 163 കോടി രൂപ.
ഒരു ഉല്‍പന്നത്തിന്റെ പരസ്യത്തിന് കഴിഞ്ഞ വര്‍ഷം ഏറ്റവും കൂടുതല്‍ തുക ചെലവഴിച്ച ബഹുമതി കൊക്കോ കോള സ്വന്തമാക്കി. തൊട്ടു പുറകില്‍ പരമ്പരാഗത വൈരികളായ പെപ്സിയുമുണ്ട്, രണ്ടാം സ്ഥാനത്ത്. അവരുടെ പരസ്യച്ചെലവ് 150 കോടിയാണ്. മൂന്നാം സ്ഥാനം കോള്‍ഗേറ്റിന്. 120 കോടി രൂപ.
ഏറ്റവും കൂടുതല്‍ തുക പരസ്യത്തിനായി ചെലവഴിച്ച കമ്പനി ഹിന്ദുസ്ഥാന്‍ ലിവറാണ്. 1,354 കോടി രൂപ വിവിധ ഉല്‍പന്നങ്ങളുടെ പരസ്യത്തിനായി അവര്‍ 2001 ല്‍ ചെലവിട്ടു. രണ്ടാം സ്ഥാനത്ത് കോക്ക് നിലയുറപ്പിക്കുന്നു. ഈയിനത്തിലെ മൂന്നാം സ്ഥാനം മൂവ് ക്രീം നിര്‍മാതാക്കളായ പരസ് ഫാര്‍മസ്യൂട്ടിക്കല്‍സാണ്. അവര്‍ ചിലവിട്ടത് 420 കോടി രൂപ.
ഇന്ത്യയിലെ പ്രമുഖ റിസര്‍ച്ച് ഏജന്‍സിയായ ഒ.ആര്‍.ജി-മാര്‍ഗ് നടത്തിയ പഠനത്തിലാണ് കുത്തകകളുടെ പരസ്യക്കണക്ക് വെളിവായത്. റിപ്പോര്‍ട്ട് സിഎന്‍ബിസി ചാനല്‍ സംപ്രേക്ഷണം ചെയ്തു. വിവിധ കമ്പനികളുടെ പരസ്യക്കാര്‍ഡുകളിലെ കണക്കാണിത്. ഇളവുകള്‍ പരിഗണിക്കുമ്പോള്‍ തുകയില്‍ കുറവു വരും.
പരസ്യത്തിന് ഏറ്റവും കൂടുതല്‍ തുക ചെലവഴിക്കുന്ന 10 ഉല്‍പന്നങ്ങളില്‍ ഒന്നാം സ്ഥാനം കോള്‍ഗേറ്റിനാണ്. മുന്‍വര്‍ഷത്തേതിനെക്കാള്‍ 75 ശതമാനം അധികം തുകയാണ് 2001ല്‍ കോള്‍ഗേറ്റിന് ചെലവിട്ടത്. കൊക്കോ കോള, പെപ്സി, കോള്‍ഗേറ്റ് ഡെന്റല്‍ ക്രീം, തംസ് അപ്, ക്ലിനിക് ആള്‍ ക്ലിയര്‍ എന്നിവയാണ് 2001ല്‍ ഏറ്റവുമധികം പരസ്യം ചെയ്യപ്പെട്ട അഞ്ച് ഉല്‍പന്നങ്ങള്‍.
എല്ലാ ഉല്‍പാദകരും പരസ്യത്തിന് വന്‍തുക ചെലവിടുന്നതായി സര്‍വെ തെളിയിക്കുന്നു. പരസ്യവ്യവസായത്തില്‍ 25 ശതമാനത്തിന്റെ വര്‍ദ്ധനവുണ്ടായിട്ടുണ്ട്.












Click it and Unblock the Notifications