കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അയോധ്യയില്‍ മൂന്ന് ലക്ഷം ശിലകള്‍

  • By Staff
Google Oneindia Malayalam News

അയോധ്യ: രാമക്ഷേത്ര നിര്‍മാണം സംബന്ധിച്ച തര്‍ക്കം രൂക്ഷമായി നിലനില്‍ക്കുമ്പോള്‍ അയോധ്യയില്‍ ക്ഷേത്ര നിര്‍മാണത്തിന് ഉപയോഗിക്കാനായി മൂന്ന് ലക്ഷം ശിലകള്‍ സൂക്ഷിച്ചിരിയ്ക്കുകയാണ്. വിവിധ ഗ്രാമങ്ങളില്‍ നിന്നെത്തിച്ച ശിലകള്‍ സംരക്ഷിക്കുന്നത് ചൈതന്യ മഹാരാജ് എന്ന സന്യാസിയാണ്.

ശ്രീ റാം എന്ന് കൊത്തിയ ശിലകള്‍ വി എച്ച് പി നിര്‍മിക്കാനുദ്ദേശിക്കുന്ന രാമക്ഷേത്രത്തിലെ ശ്രീരാമ പ്രതിമയ്ക്കുള്ള പീഠം ഉണ്ടാക്കാനായാണ് ശേഖരിച്ചുവെച്ചിരിക്കുന്നത്.

13 വര്‍ഷമായി താന്‍ ശിലകള്‍ ശേഖരിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്ന ദൗത്യത്തിലാണെന്ന് ചൈതന്യ മഹാരാജ പറഞ്ഞു. യാതൊരു കേടുപാടും വരാതെ ഈ കല്ലുകള്‍ സൂക്ഷിക്കേണ്ടത് തന്റെ ചുമതലയാണ്. ഇന്ത്യയിലെ കോടിക്കണക്കിന് ജനങ്ങളുടെ വികാരങ്ങളെയാണ് ഈ ശിലകള്‍ പ്രതിനിധീകരിക്കുന്നത്.

വി എച്ച് പിയുടെ ആഹ്വാന പ്രകാരം 1989 മുതലാണ് ശിലകള്‍ ശേഖരിച്ചുതുടങ്ങിയത്. ശിലകളില്‍ പ്രത്യേക പൂജ നടത്തിയാണ് ഓരോ ഗ്രാമത്തില്‍ നിന്നും ഇവ അയോധ്യയിലെത്തിച്ചത്. വിദേശത്തു നിന്നെത്തിയ ശിലകളും ഇവയില്‍ ഉള്‍പ്പെടും. യുകെ, യുഎസ്, ജപ്പാന്‍, നെതര്‍ലാന്റ്സ്, കാനഡ എന്നീ രാജ്യങ്ങളില്‍ നിന്നാണ് ശിലകള്‍ കൊണ്ടുവന്നത്.

പല രൂപത്തിലും വലിപ്പത്തിലുമുള്ള ശിലകളില്‍ ശ്രീ രാം എന്ന് കൊത്തിയിരിക്കുന്നത് 12 ഭാഷകളിലായാണ്. എട്ട് ലക്ഷം രൂപ രാമക്ഷേത്ര നിര്‍മാണത്തിനായി സംഭവനയായി ശേഖരിച്ചിട്ടുമുണ്ട്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X