Get Updates
Get notified of breaking news, exclusive insights, and must-see stories!

ഭൂമി പൂജ: നിലപാടില്‍ മാറ്റമില്ലെന്ന് വി എച്ച് പി

ദില്ലി: അയോധ്യയില്‍ മാര്‍ച്ച് 15ന് ഭൂമിപൂജ നടത്താനുള്ളനീക്കവുമായി മുന്നോട്ടുപോവുമെന്ന് വി എച്ച് പി വ്യക്തമാക്കി. അന്ന് രാജ്യവ്യാപകമായി രാമസങ്കീര്‍ത്തന റാലികള്‍ സംഘടിപ്പിക്കുമെന്ന് വി എച്ച് പി ജനറല്‍ സെക്രട്ടറി ഡോ. പ്രവീണ്‍ ഭായി തൊഗാഡിയ പറഞ്ഞു.

അതേ സമയം ഭൂമി പൂജ നടത്തുന്നത് സംബന്ധിച്ച് സുപ്രിം കോടതി വിധി അനുകൂലമല്ലെങ്കില്‍ ജനാധിപത്യപരമായ പ്രക്ഷോഭം നടത്തുമെന്നും തൊഗാഡിയ പറഞ്ഞു.

അതിനിടെ, ഒത്തുതീര്‍പ്പുനിര്‍ദേശങ്ങള്‍ മുസ്ലിം വ്യക്തി നിയമ ബോര്‍ഡ് തള്ളിയ സാഹചര്യത്തില്‍ ഇനി സ്വീകരിക്കേണ്ട മാര്‍ഗങ്ങളെ കുറിച്ച് അറ്റോണി ജനറലിന്റെ ഉപദേശം തേടാന്‍ മുതിര്‍ന്ന ക്യാബിനറ്റ് മന്ത്രിമാരുടെ യോഗത്തില്‍ തീരുമാനിച്ചു.

ഭൂമി പൂജ അനുവദിക്കരുതെന്ന് എന്‍ ഡി എയിലെ ഘടകകക്ഷിയായ നാഷണല്‍ കോണ്‍ഫറന്‍സ ്ആവശ്യപ്പെട്ടത് സഖ്യത്തില്‍ പ്രതിസന്ധി സൃഷ്ടിച്ചിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+