തെലുങ്കു ദേശവും തൃണമൂലും ഭൂമിപൂജയ്ക്ക് എതിരെ
ദില്ലി : അയോദ്ധ്യയില്‍ നിലവിലുളള സ്ഥിതി തുടരണമെന്ന് തെലുങ്കു ദേശവും തൃണമൂലും. തര്‍ക്കരഹിത ഭൂമി കയ്യേറാനുളള വിഎച്ച്പി ശ്രമം തടയണമെന്നും ദേശീയ ജനാധിപത്യ സഖ്യത്തിലെ പ്രമുഖ ഘടക കക്ഷികള്‍ ആവശ്യപ്പെട്ടു.
ലോക്സഭയില്‍ തെലുങ്കു ദേശം പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് യേരന്‍ നായിഡുവാണ് അയോദ്ധ്യയെക്കുറിച്ചുളള സര്‍ക്കാര്‍ നിലപാടില്‍ പാര്‍ട്ടിയുടെ അതൃപ്തി വെളിപ്പെടുത്തിയത്. അയോദ്ധ്യയില്‍ നിലവിലെ സ്ഥിതി തുടരുമെന്ന് പ്രധാനമന്ത്രി പാര്‍ലമെന്റില്‍ ഉറപ്പു നല്‍കിയെങ്കിലും ആഭ്യന്തര മന്ത്രിയുടെ ചില നിര്‍ദ്ദേശങ്ങളില്‍ അവ്യക്തത നിലനില്‍ക്കുന്നുണ്ട്. നിലപാടിലെ ദുരൂഹത നീക്കണമെന്ന് നായിഡു ആവശ്യപ്പെട്ടു.
മതസൗഹാര്‍ദ്ദത്തിന് പോറലേല്‍ക്കാതിരിക്കാന്‍ അയോദ്ധ്യയില്‍ നിലവിലുളള സ്ഥിതി തുടരണമെന്ന് തൃണമൂല്‍ നേതാവ് മമതാ ബാനര്‍ജിയും ആവശ്യപ്പെട്ടു. ബംഗാളിലെ ജനങ്ങളെ അക്രമത്തിനു പ്രേരിപ്പിക്കുന്നെന്നാരോപിച്ച് സിപിഎമ്മിനെയും അവര്‍ വിമര്‍ശിച്ചു. കൊല്‍ക്കൊത്തയില്‍ രണ്ടു കര്‍സേവകര്‍ വെടിയേറ്റു മരിക്കാനിടയായ സംഭവമാണ് അവര്‍ പരാമര്‍ശിച്ചത്.
അയോദ്ധ്യയിലെ തര്‍ക്കരഹിത ഭുമിയില്‍ നടത്തുന്ന ഭൂമീ പൂജ അംഗങ്ങള്‍ തെറ്റിദ്ധരിച്ചിരിക്കുകയാണെന്നായിരുന്നു ബിജെപിയിലെ വിനയ് കത്യാറുടെ വിശദീകരണം.












Click it and Unblock the Notifications