അമൃതാനന്ദമയി ഗുജറാത്തിലെ കച്ചില്‍
ഭുജ്: ഭൂകമ്പം തകര്‍ത്തെറിഞ്ഞ ഗുജറാത്തിലെ കച്ചിലെ ഗ്രാമീണരെ അനുഗ്രഹിക്കാന്‍ അമൃതാനന്ദമയി എത്തി. അമൃതാനന്ദമയീദേവീ മഠത്തിന്റെ സഹായത്തോടെ കച്ചിലെ മൂന്നു ഗ്രാമങ്ങളില്‍ പണിതീര്‍ത്ത വീടുകളുടെ താക്കോലുകള്‍ ഉടമസ്ഥര്‍ക്ക് കൈമാറി.
അമൃതാനന്ദമയീദേവീ പങ്കെടുത്ത ചടങ്ങില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി എല്‍.കെ. അദ്വാനിയാണ് വീടുകളുടെ താക്കോല്‍ദാനം നിര്‍വഹിച്ചത്. മൂന്നുഗ്രാമങ്ങളിലായി 1100 വീടുകളാണ് അമൃതാനന്ദമയീ മഠം നിര്‍മ്മിച്ച് നല്കിയത്.
പുനര്‍നിര്‍മ്മിച്ച വീടുകളുടെ താക്കോല്‍ പ്രതീകാത്മകമായി ആദ്യം അമൃതാനന്ദമയീദേവി ആഭ്യന്തരമന്ത്രി എല്‍.കെ. അദ്വാനിക്ക് നല്കി. ചടങ്ങില്‍ സംബന്ധിച്ച ഗവര്‍ണര്‍ സുന്ദര്‍സിങ്ങ് ഭണ്ഡാരി മൊഖാന ഗ്രാമത്തിലുള്ളവര്‍ക്ക് വീടുകളുടെ താക്കോല്‍ദാന കര്‍മ്മം നിര്‍വഹിച്ചു.
മൂന്നുഗ്രാമങ്ങളിലായി 3000 വീടുകള്‍ നിര്‍മ്മിക്കാനാണ് മഠം ഉദ്ദേശിക്കുന്നത്. ഇതില്‍ ആദ്യഘട്ടമാണ് ഞായറാഴ്ച താക്കോല്‍ കൈമാറിയ 1100 വീടുകള്‍. 22 കോടിയിലധികം രൂപ ചെലവ് വരുന്ന ബൃഹല്‍പദ്ധതിയാണ് മഠം ഈ മൂന്നു ഗ്രാമങ്ങളില്‍ നടത്തുന്നത്. റോഡുകള്‍, വിദ്യാലയങ്ങള്‍, കമ്മ്യൂണിറ്റി ഹാള, ആരോഗ്യകേന്ദ്രങ്ങള്‍, കുളങ്ങള്‍ എന്നിവയും നിര്‍മ്മിക്കുന്നുണ്ട്.












Click it and Unblock the Notifications