അഞ്ചുതെങ്ങില്‍ സംഘര്‍ഷാവസ്ഥ
തിരുവനന്തപുരം: ഒരേ സമുദായത്തിലെ അംഗങ്ങള്‍ ചേരിതിരിഞ്ഞ് അക്രമം നടത്തിയതിനെ തുടര്‍ന്ന് അഞ്ചുതെങ്ങില്‍ സംഘര്‍ഷാവസ്ഥ. അക്രമത്തില്‍ ആറ് പേര്‍ക്ക് പരിക്കേറ്റു.
മാര്‍ച്ച് ഒമ്പത് ശനിയാഴ്ച വൈകുന്നേരം ഏഴ് മണിയോടെ ഇരുവിഭാഗം ജനങ്ങള്‍ ചേരിതിരിഞ്ഞ് ആയുധങ്ങളും കുപ്പികളുമായി പരസ്പരം അക്രമിച്ചതിനെ തുടര്‍ന്നാണ് അഞ്ചുതെങ്ങ് മേഖലയില്‍ സംഘര്‍ഷാവസ്ഥയുണ്ടായത്.
പത്രോസ് എന്നയാളുടെ ചായക്കട യേശുദാസ്, സ്റാലിന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള ഒരു സംഘം ആക്രമിച്ചതാണ് സംഘര്‍ഷത്തിന് തുടക്കമിട്ടത്. ഇതേ തുടര്‍ന്ന് ജനങ്ങള്‍ ചേരിതിരിഞ്ഞ് പരസ്പരം ആക്രമിക്കുകയായിരുന്നു.
കൂടുതല്‍ അക്രമ സംഭവങ്ങള്‍ തടയാന്‍ പൊലീസിനെ വിന്യസിച്ചിട്ടുണ്ട്. സ്ഥിതിഗതികള്‍ നിയന്ത്രണാധീനമാണെന്ന് പൊലീസ് പറഞ്ഞു.
തീരപ്രദേശമായ അഞ്ചുതെങ്ങില്‍ സാമുദായിക സംഘര്‍ഷം പതിവാണ്.












Click it and Unblock the Notifications