വിഎച്ച്പി നീക്കം ശരിയല്ലെന്ന് ആന്റണി
തിരുവനന്തപുരം: അയോധ്യയിലെ തര്‍ക്കരഹിത ഭൂമിയില്‍ ഭൂമി പൂജ നടത്താനുള്ള വിഎച്ച്പിയുടെ നീക്കം വര്‍ഗീയ സംഘര്‍ഷം വര്‍ധിപ്പിക്കാനിടയാക്കുമെന്ന് മുഖ്യമന്ത്രി എ. കെ. ആന്റണി നിയമസഭയില്‍ പറഞ്ഞു.
മാര്‍ച്ച് 11 തിങ്കളാഴ്ച പ്രതിപക്ഷ നേതാവ് വി. എസ്. അച്യുതാന്ദന്റെ ഒരു സബ്മിഷന് മറുപടി പറയുകയായിരുന്നു ആന്റണി. ഗുജറാത്തിലെ കലാപത്തെ തുടര്‍ന്ന് അയോധ്യാ പ്രശ്നത്തിലുണ്ടായ പുതിയ സ്ഥിതിഗതികളിലുള്ള സംസ്ഥാന സര്‍ക്കാരിന്റെ ഉത്കണ്ഠ കേന്ദ്രത്തെ അറിയിക്കും.
സുപ്രിം കോടതി വിധിക്കു മുമ്പ് അയോധ്യയില്‍ മാര്‍ച്ച് 15ന് ഭൂമി പൂജ നടത്തുന്നതിനെ നിയമം അനുസരിക്കുന്ന ഒരു പൗരനും അനുകൂലിക്കില്ല. മാര്‍ച്ച് 15 സമാധാനത്തോടെ കടന്നുപോവുന്നതിന് എല്ലാ വിഭാഗം ജനങ്ങളില്‍ നിന്നുമുള്ള ശ്രമമുണ്ടാവണം.
മാര്‍ച്ച് 15ന് സെക്രട്ടറിയേറ്റിലേക്കും കളക്ടറേറ്റിലേക്കും ഡിവൈഎഫ്ഐ നടത്തുന്ന മാര്‍ച്ച് മാറ്റിവെക്കാന്‍ നിര്‍ദേശിക്കണമെന്ന് ആന്റണി വി. എസ്. അച്യുതാനന്ദനോട് ആവശ്യപ്പെട്ടു. ഇക്കാര്യം താന്‍ ഡിവൈഎഫ്ഐ നേതാക്കളുമായി സംസാരിക്കുമെന്ന് അച്യുതാനന്ദന്‍ ഉറപ്പ് നല്‍കി.












Click it and Unblock the Notifications