ബജറ്റ് : പിഴവുകള്‍ മനപൂര്‍വമല്ലെന്ന് മന്ത്രി
തിരുവനന്തപുരം : ബജറ്റിന്റെ മലയാളം പരിഭാഷയില്‍ വന്ന പിഴവുകള്‍ മനപൂര്‍വമല്ലെന്ന് ധനമന്ത്രി. ജീവനക്കാര്‍ ഒന്നടങ്കം സമരത്തിലായിരുന്ന സാഹചര്യത്തിലാണ് ബജറ്റ് തയ്യാറാക്കിയത്. അതുകൊണ്ടു വന്ന പാകപ്പിഴയാണ് ഇത്.
ഇംഗ്ലീഷില്‍ തയ്യാറാക്കിയ ബജറ്റില്‍ പരാമര്‍ശിക്കപ്പെട്ടിട്ടുളള പല കാര്യങ്ങളും മലയാള പരിഭാഷയിലില്ല എന്ന പ്രതിപക്ഷ ആരോപണത്തിനു മറുപടി പറയുകയായിരുന്നു അദ്ദേഹം. തുടര്‍ന്ന് ബജറ്റില്‍ ആവശ്യമായ തിരുത്തലുകള്‍ അദ്ദേഹം സഭയില്‍ അവതരിപ്പിച്ചു.
ഏഷ്യന്‍ ബാങ്ക് വായ്പയെക്കുറിച്ചുളള വിവരങ്ങള്‍, ധനവിനിയോഗ ബില്ലവതരണം എന്നിവയാണ് മലയാളം പരിഭാഷയില്‍ ഉള്‍പ്പെടാത്തതെന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടി. ഈ വിവരങ്ങള്‍ മലയാളത്തിലുളള ബജറ്റില്‍ ഉള്‍പ്പെടുത്താത്തത് നിയമസഭയെയോ ഏഷ്യന്‍ ബാങ്കിനെയോ വഴി തെറ്റിക്കാനാണെന്ന് ശൂന്യ വേളയില്‍ പ്രശ്നം അവതരിപ്പിച്ച സിപിഎമ്മിലെ കോടിയേരി ബാലകൃഷ്ണന്‍ ആരോപിച്ചു.
ഇത്തരം പിഴവുകള്‍ ഒഴിവാക്കേണ്ടതാണെന്ന് സ്പീക്കര്‍ വക്കം പുരുഷോത്തമന്‍ അഭിപ്രായപ്പെട്ടു. എന്നാല്‍ സമരത്തിന്റെ സാഹചര്യം കണക്കാക്കുമ്പോള്‍ ഇത് പൊറുക്കാവുന്ന തെറ്റാണെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications