Get Updates
Get notified of breaking news, exclusive insights, and must-see stories!

കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്ക് കാഷ് അവാര്‍ഡ്

തിരുവനന്തപുരം: അക്രമാസക്തരായ ജീവനക്കാര്‍ കല്ലേറ് നടത്തുന്നതിനിടയില്‍ മനസാന്നിധ്യം വിടാതെ വണ്ടിയോടിച്ച് എംഎല്‍എമാരെ രക്ഷപ്പെടുത്തിയ കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്ക് അയ്യായിരം രൂപ സമ്മാനം. സ്പീക്കര്‍ പുരുഷോത്തമന്‍ നിയമസഭയെ അറിയിച്ചതാണ് ഇക്കാര്യം.

മാര്‍ച്ച് എട്ടിനാണ് എം എല്‍ എമാരെ നിയമസഭാ മന്ദിരത്തില്‍ നിന്നും എംഎല്‍എ ഹോസ്റലിലേക്ക് കൊണ്ടുപോവുകയായിരുന്ന സൂപ്പര്‍ ഫാസ്റ് ബസിനു നേരെ പാളയം യുദ്ധസ്മാരകത്തിനു സമീപം വെച്ച് കല്ലേറ് നടന്നത്. ഇടതുപക്ഷ അനുകൂല സര്‍വീസ് സംഘടനകള്‍ നടത്തിയ പ്രകടനത്തില്‍ പങ്കെടുത്തവരാണ് കല്ലെറിഞ്ഞത്.

എം എല്‍ എമാരുടെ സുരക്ഷിതത്വം ഉറപ്പുവരുത്താന്‍ അസാധാരാണമായ ധൈര്യമാണ് ഡ്രൈവര്‍ സോമന്‍ പണിക്കര്‍ പ്രകടിപ്പിച്ചതെന്ന് സ്പീക്കര്‍ വക്കം പുരുഷോത്തമന്‍ പറഞ്ഞു. ബസിന്റെ ജനല്‍ചില്ലുകള്‍ കല്ലേറില്‍ തകരുകയും ഡ്രൈവര്‍ക്ക് മുറിവേല്‍ക്കുകയും ചെയ്തിരുന്നു. സംഭവത്തില്‍ ഒരു എംഎല്‍എയ്ക്കും പരിക്കേറ്റില്ല.

ജനാധിപത്യത്തിനു നേരെ നടന്ന ആക്രമണമാണ് ഈ സംഭവമെന്ന് പറഞ്ഞ സ്പീക്കര്‍ അക്രമം നടത്തിയവര്‍ക്കെതിരെ നടപടിയെടുക്കാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. സ്പീക്കറുടെ അവാര്‍ഡ് പ്രഖ്യാപനം ഭരണപക്ഷം ഡെസ്കിലടിച്ച് സ്വാഗതം ചെയ്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+