മേലൂരിലെ കൊലപാതകം: 4 പേര്‍ കൂടി അറസ്റില്‍
കണ്ണൂര്‍: തലശേരിക്കടുത്ത് മേലൂരില്‍ രണ്ട് ആര്‍ എസ് എസ് പ്രവര്‍ത്തകരെ കൊലപ്പെടുത്തിയ സംഭവവുമായി ബന്ധപ്പെട്ട് നാല് സിപിഎം പ്രവര്‍ത്തകരെ കൂടി പൊലീസ് അറസ്റ് ചെയ്തു. അറസ്റിലായ ഒരാള്‍ ജില്ലാ പഞ്ചായത്ത് അംഗമാണ്.
ജില്ലാ പഞ്ചായത്ത് അംഗം ചിറക്കുനിയിലെ എം. സമ്പത്ത്കുമാര്‍ (28), പച്ചേന്‍ ശശി എന്ന അല്ലി ശശി (35), മേലൂര്‍ ഗുമുട്ടുമുക്കിലെ താനിയില്‍ വീട്ടില്‍ പന്ന്യോടന്‍ ശിവദാസന്‍ എന്ന ശിവാട്ടി (27), മേലൂര്‍ മണപ്പുറം ഹൗസില്‍ കെ. വി. മഹേഷ് (22) എന്നിവരാണ് അറസ്റിലായത്. കേസിലെ ആറ് പ്രതികളെ നേരത്തെ അറസ്റ് ചെയ്തിരുന്നു.
മാര്‍ച്ച് രണ്ടിനാണ് സുജേഷ് (23), സുനില്‍ (22) എന്നിവര്‍ വധിക്കപ്പെട്ടത്. ഇവര്‍ ഈയിടെ സിപിഎം വിട്ട് ബിജെപിയില്‍ ചേര്‍ന്നവരാണ്.












Click it and Unblock the Notifications