മന്ത്രിയുടെ കാറിന് ഓടുമ്പോള്‍ തീപിടിച്ചു
മലപ്പുറം: മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടി സഞ്ചരിക്കുകയായിരുന്ന കാറിന് ഓടിക്കൊണ്ടിരിക്കെ തീപിടിച്ചു. നാട്ടുകാരും അകമ്പടിയായുണ്ടായിരുന്ന പൊലീസും ചേര്‍ന്ന് തീ അണച്ചു. കൂടുതല്‍ അപകടമുണ്ടായില്ല.
മാര്‍ച്ച് 10 ഞായറാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ പരപ്പനങ്ങാടിക്കടുത്ത് പാലത്തിങ്ങലില്‍ വെച്ചാണ് സംഭവമുണ്ടായത്. കാറിന്റെ സൈലന്‍സറില്‍ വഴിയിലുണ്ടായിരുന്ന ഒരു ചാക്ക് കഷണം കുരുങ്ങിയതാണ് തീപിടുത്തത്തിന് കാരണമായത്. ചാക്ക് കഷണത്തിന് പിടിച്ച തീ കാറിലേക്ക് പടര്‍ന്നു.
പിറകെ അകമ്പടിയായുണ്ടായിരുന്ന ജീപ്പിലെ പൊലീസുകാര്‍ കാര്‍ നിര്‍ത്താന്‍ വേണ്ടി ബഹളം വെച്ചെങ്കിലും കാറിലുണ്ടായിരുന്നവര്‍ക്ക് കാര്യം മനസിലായില്ല. തീ കണ്ട നാട്ടുകാര്‍ കാറിന് പിറകെ ഓടി. ഒരാള്‍ കാറിനു മുന്നില്‍ ചാട്ി കാര്‍ നിര്‍ത്തിച്ചു.
കാറില്‍ നിന്ന് മന്ത്രിയും മറ്റും ഇറങ്ങി. തുടര്‍ന്ന് മണല്‍ വാരിയിട്ടും വെള്ളമൊഴിച്ചും തീ കെടുത്തി. കാറിന് കുഴപ്പമൊന്നുമില്ലെന്ന് ഉറപ്പു വരുത്തിയതിനു ശേഷം ആ കാറില്‍ തന്നെ മന്ത്രിയും കൂട്ടരും യാത്ര തുടര്‍ന്നു.
മലപ്പുറത്തെ വീട്ടില്‍ നിന്ന് കോഴിക്കോട്ടേക്ക് പോവുകയായിരുന്നു മന്ത്രി.












Click it and Unblock the Notifications