Get Updates
Get notified of breaking news, exclusive insights, and must-see stories!

മാറാല സ്വീകരിച്ചു, ചിതലുകള്‍ സ്വാഗതം പാടി

തിരുവനന്തപുരം : ഒരു മാസത്തെ സമരക്കാലം കഴിഞ്ഞ് ഓഫീസിലെത്തിയ ജീവനക്കാരെ വരവേറ്റത് ചിതലും പൊടിയും ചിലന്തിവലയും. ചിലയിടങ്ങളില്‍ പാമ്പുകളും ഉണ്ടായിരുന്നെന്നാണ് റിപ്പോര്‍ട്ട്. വിജയാഘോഷങ്ങളുമായാണ് പലരും ഓഫീസുകളിലെത്തിയതെങ്കിലും നിരാശ മറച്ചു വയ്ക്കാന്‍ പാടുപെടുന്ന ജീവനക്കാരാണേറെയും.

32 ദിവസം നീണ്ടു നിന്ന സമരത്തിന്റെ ബാക്കി പത്രത്തില്‍ നേട്ടങ്ങളൊന്നുമില്ല എന്ന സത്യം സാധാരണ ജീവനക്കാരെ ഒട്ടൊന്നുമല്ല നിരാശപ്പെടുത്തുന്നത്. ഒരുമാസത്തെ ശമ്പളം നഷ്ടപ്പെട്ടതുമാത്രമാണ് മിച്ചം എന്ന് മിക്കവരും സ്വകാര്യമായി സമ്മതിക്കുന്നു.

ഡയസ്നോണ്‍ മൂലം ഒരുമാസത്തെ വേതനം നഷ്ടമായ ജീവനക്കാര്‍ ഇനി സര്‍ക്കാരിന്റെ കനിവിനായി കാത്തിരിക്കുകയാണ്. ഒരുമാസത്തെ ശമ്പളം മുന്‍കൂര്‍ നല്‍കണമെന്നാണ് സെറ്റോ സംഘടനകളുടെ ആവശ്യം. എനിക്കറിയില്ല, സമരം ഞങ്ങള്‍ക്കു നേടിത്തന്നതെന്താണെന്ന് പേരു വെളിപ്പെടുത്താനാഗ്രഹിക്കാത്ത ഒരു ഉദ്യോഗസ്ഥന്‍ പറയുന്നു.

അതിനിടെ സാമ്പത്തിക വര്‍ഷം അവസാനിക്കുന്ന കാലത്തെ ജോലിക്കുടിശിക എത്രയും പെട്ടെന്ന് ചെയ്തു തീര്‍ക്കാന്‍ സര്‍ക്കാര്‍ നടപടികള്‍ തുടങ്ങി. ജില്ലാ തല ഉദ്യോഗസ്ഥരുടെ അവധി നിയന്ത്രിക്കാന്‍ സര്‍ക്കാരിന് ഉദ്ദേശമുണ്ട്.

പദ്ധതി നിര്‍വഹണവുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് മാര്‍ച്ചില്‍ ഇനി അടിയന്തര സാഹചര്യങ്ങളിലല്ലാതെ അവധി നല്‍കില്ല. കേന്ദ്രം മുന്നോട്ടു വച്ചിട്ടുളള പദ്ധതികളില്‍ മാര്‍ച്ച് 31നകം നടപടികള്‍ പൂര്‍ത്തിയാക്കേണ്ടതുണ്ട്. ഇല്ലെങ്കില്‍ തുടര്‍ന്ന് സഹായം ലഭ്യമല്ലാതെ വരും. ഇതൊഴിവാക്കാനാണ് ഈ നടപടി.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതി നിര്‍വഹണവും നികുതി സമാഹരണവും ഊര്‍ജ്ജിതമാക്കാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

മാര്‍ച്ച് പതിനൊന്ന് തിങ്കളാഴ്ച ജോലിക്കു ഹാജരായവര്‍ക്ക് ശനി, ഞായര്‍ ദിവസങ്ങളിലെ ശമ്പളം ലഭിക്കും. സമരം ശനിയാഴ്ച ഒത്തു തീര്‍ന്നതു കൊണ്ടാണ് ഇത്. സമരക്കാലത്ത് നിയമിതരായ താല്‍ക്കാലിക ജീവനക്കാരുടെ സേവനം തിങ്കളാഴ്ച അവസാനിപ്പിക്കും. ഇവര്‍ക്ക് ശമ്പളം നല്‍കാനുളള ഫണ്ട് നേരത്തെ അനുവദിച്ചിരുന്നു. ചെക്കു പോസ്റുകളുടെ പ്രവര്‍ത്തനം ഞായറാഴ്ച മുതല്‍ സാധാരണ നിലയിലായി.

ഒരു മാസത്തെ ഭാരിച്ച ജോലിയാണ് ജീവനക്കാരെ കാത്തിരിക്കുന്നത്. ഒരു മാസത്തെ ശമ്പളം നഷ്ടമായ നിരാശയില്‍ ഈ ജോലി മുഴുവന്‍ ചെയ്തു തീര്‍ക്കേണ്ടി വരും. സമരകാലത്തെ ശമ്പളം ഏതുവിധേനെയും ലഭ്യമാക്കാന്‍ സംഘടനകള്‍ രംഗത്തെത്തിയിട്ടുണ്ട്.

തിരിച്ചു പിടിക്കാവുന്ന രീതിയില്‍ ഒരുമാസത്തെ ശമ്പളം മുന്‍കൂറായി നല്‍കുക. സമരക്കാലം ലീവായി കണക്കാക്കുക എന്നീ ആവശ്യങ്ങളാണ് സെറ്റോ മുന്നോട്ടു വയ്ക്കുന്നത്. രണ്ടാം ശനിയാഴ്ചയും ശമ്പളത്തോടെ ജോലി ചെയ്യാനു സെറ്റോ തയ്യാറാണ്. ഡയസ്നോണ്‍ കാലത്തെ ശമ്പളം ഘട്ടംഘട്ടമായി പിടിച്ചെടുക്കാനും സെറ്റോ നിര്‍ദ്ദേശിക്കുന്നു.

എന്നാല്‍ പണിമുടക്കു കാലത്തെ ശമ്പളം നല്‍കണമെന്നാണ് ഇടതുപക്ഷ സംഘടനകളുടെ നിലപാട്. ഡയസ്നോണ്‍ പിന്‍വലിക്കണമെന്നാണ് അവരുടെ ആവശ്യം. ഇക്കാര്യം പരിഗണിക്കാമെന്ന് ചര്‍ച്ചയില്‍ മന്ത്രിമാര്‍ സമ്മതിച്ചതായും അവര്‍ പ്രചരിപ്പിക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+