Get Updates
Get notified of breaking news, exclusive insights, and must-see stories!

മഹാദേവ സ്തുതി മുഴങ്ങുന്ന മഹാശിവരാത്രി

ആലുവ : പിതൃക്കളുടെ ശാന്തിയ്ക്കായി ശിവപഞ്ചാക്ഷരി ജപിച്ച് ബലിയിടാനെത്തുന്ന ആയിരങ്ങളെ വരവേല്‍ക്കാന്‍ ആലുവാ മണപ്പുറമൊരുങ്ങി. മാര്‍ച്ച് 12നാണ് മഹാശിവരാത്രി. മഹാദേവ സ്തുതികളോടെ ഉറക്കമൊഴിഞ്ഞ് ഭക്തര്‍ ശിവരാത്രി വ്രതം നോല്‍ക്കുന്ന പുണ്യദിനം.

ആലുവാ മണപ്പുറത്തെ പിതൃതര്‍പ്പണമാണ് കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട ശിവരാത്രിയാഘോഷം. ആലുവാ ആദ്വൈതാശ്രമത്തില്‍ ആഘോഷങ്ങളുടെ ഭാഗമായി ദാര്‍ശനിക സമ്മേളനവും സര്‍വമത സമ്മേളനവും നടക്കും. വിവിധ ക്ഷേത്രങ്ങളില്‍ ശിവരാത്രിയാഘോഷങ്ങള്‍ക്കുളള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.

തിങ്ങി നിറയുന്ന ഭക്തജനങ്ങള്‍്ക്കു വേണ്ടി ആലുവാ മണപ്പുറത്ത് വന്‍ സജ്ജീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. വാഹനം നിറുത്താനും ഗതാഗത നിയന്ത്രണത്തിനും മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ തയ്യാറായി. മണപ്പുറത്ത് 1,500 -ഓളം പൊലീസുകാരെ പ്രത്യേക ജോലിയ്ക്ക് നിയോഗിച്ചിട്ടുണ്ട്.

ആലുവ കഴിഞ്ഞാല്‍ ഏറ്റവും തിരക്കേറിയ ശിവരാത്രിയാഘോഷം നടക്കുന്ന പാഴൂര്‍ മണപ്പുറവും ഭക്തരെ വരവേല്‍ക്കാന്‍ ഒരുങ്ങി. പാഴൂര്‍ പെരുംതൃക്കോവില്‍ ക്ഷേത്രത്തിന് മുന്നിലുളള വിശാലമായ മണല്‍പ്പുറത്താണ് ബലിയിടല്‍. ക്ഷേത്രനടയില്‍ നിന്നും മണപ്പുറത്തേയ്ക്ക് താല്‍ക്കാലിക നടപ്പാലമുണ്ട്.

ശിവരാത്രി നാളില്‍ രാവിലെ എട്ടിന് പെരുംതൃക്കോവിലപ്പനെ ആറാട്ടിനായി എഴുന്നെളളിക്കും. ആറാട്ട് കഴിഞ്ഞ് നാദസ്വരവും ചെണ്ടമേളവും മുഴക്കി കൂട്ടിയെഴുന്നെളളിപ്പ്. ഉച്ചയ്ക്ക് 12.30 ന് കാവടിയഭിഷേകം.

പെരുംതൃക്കോവിലപ്പന്‍ ശിവരാത്ര മണപ്പുറമെത്തുന്നതോടെ ബലിത്തറകളില്‍ തര്‍പ്പണ ചടങ്ങുകള്‍ തുടങ്ങും. ശിവപഞ്ചാക്ഷരി ജപിച്ച് ഉറക്കമിളച്ചിരിക്കുന്ന ഭക്തര്‍ കുളിച്ച് ഈറനോടെ പിതൃപ്രീതിയ്ക്കായി തിലോദകമര്‍പ്പിയ്ക്കും.

മൂവാറ്റുപുഴ മുടവൂര്‍ ചാക്കുന്നം മാഹാദേവ ക്ഷേത്രത്തില്‍ ശിവരാത്രി നാളില്‍ രാത്രി 10 മുതല്‍ അഷ്ടാഭിഷേകം. 1008 കുടം ജലാഭിഷേകത്തെ തുടര്‍ന്ന് പ്രസാദ വിതരണവും ശിവരാത്രി പൂജയും തുടങ്ങും. അര്‍ദ്ധരാത്രി മുതല്‍ പിതൃതര്‍പ്പണം ആരംഭിക്കും.

ചെറുവട്ടൂര്‍ തേമാംകുഴി ക്ഷേത്രത്തില്‍ തന്ത്രി പുലിയന്നൂര്‍ ശശി നമ്പൂതിരിപ്പാടിന്റെ കാര്‍മികത്വത്തില്‍ കലശാഭിഷേകവും വിശേഷാല്‍ പൂജയും നടക്കും.

തോട്ടക്കര മഹാദേവ ക്ഷേത്രത്തില്‍ വൈകുന്നേരം 4.30ന് അരിക്കുഴ കവല, താഴത്തെ കവല എന്നിവിടങ്ങളില്‍ നിന്നും ചിന്തുമേളത്തിന്റെയും ചെണ്ടമേളത്തിന്റെയും അകമ്പടിയോടെ താലപ്പൊലി ഘോഷയാത്ര. രാത്രി 12ന് ബലിതര്‍പ്പണം.

ശിവംകുന്ന് ക്ഷേത്രത്തില്‍ രാവിലെ അഞ്ചു മുതല്‍ രുദ്രാഭിഷേകം, തുടര്‍ന്ന് അഖണ്ഡ നാമജപം, പ്രസാദ ഊട്ട്, രാത്രി ഏഴു മുതല്‍ ശ്രുതിലയ അവതരിപ്പിക്കുന്ന ഭജന്‍സന്ധ്യ എന്നിവയാണ് പരിപാടികള്‍.

തണ്ടാര്‍കര ശിവഗിരി ശിവക്ഷേത്രം, മൂവാറ്റുപുഴ ശ്രീകുമാര ഭജന ക്ഷേത്രം, രാമംഗലം ശിവക്ഷേത്രം, മാറാടി തൃക്കക്ഷേത്രം, ആനിക്കാവ്, കോഴഞ്ചേരി നെല്ലാട്, പുറ്റുമാനൂര്‍ പന്നിക്കോട്, ഏഴക്കരനാട്, കടമറ്റം എന്നിവിടങ്ങളിലും പ്രത്യേക പൂജയും വഴിപാടുകളും നടക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+