Get Updates
Get notified of breaking news, exclusive insights, and must-see stories!

എസ്എസ്എല്‍സി : ഏപ്രില്‍ 10 മുതല്‍ 25 വരെ

തിരുവനന്തപുരം : എസ്എസ്എല്‍സി പരീക്ഷ ഏപ്രില്‍ 10ന് ആരംഭിക്കും. ഏപ്രില്‍ 25 വരെയാണ് പരീക്ഷ. ഒരു ദിവസം ഒരു പരീക്ഷ മാത്രം. അടുത്ത അദ്ധ്യയന വര്‍ഷം തുടങ്ങുന്നതിനു മുമ്പ് ഫലപ്രഖ്യാപനം നടത്തും.

അദ്ധ്യാപക സംഘടനകളുമായി വിദ്യാഭ്യാസ മന്ത്രി നടത്തിയ ചര്‍ച്ചയിലാണ് തീയതികള്‍ നിശ്ചയിച്ചത്. ഏപ്രില്‍ മൂന്നിന് പരീക്ഷ നടത്തണമെന്നായിരുന്നു സര്‍ക്കാര്‍ നിര്‍ദ്ദേശം. അദ്ധ്യാപക സംഘടനകളുടെ അഭിപ്രായപ്രകാരമാണ് 10 -ാം തീയതിയിലേയ്ക്ക് നീട്ടിയത്.

ഹയര്‍ സെക്കന്ററി പ്രാക്ടിക്കല്‍ പരീക്ഷ ഏപ്രില്‍ 10ന് ആരംഭിക്കും. തിയറി ഏപ്രില്‍ 24ന് ആരംഭിച്ച് മെയ് 10ന് അവസാനിക്കും. ജൂലൈ 15ന് ഹയര്‍ സെക്കന്ററി ഫലം പ്രഖ്യാപിക്കും. വിഎച്ച്എസ്സി പരീക്ഷ ഏപ്രില്‍ മൂന്നു മുതല്‍ 19 വരെയാണ്.

അഖിലേന്ത്യാ പ്രവേശന പരീക്ഷകള്‍ക്ക് അപേക്ഷിക്കാനുളള സംസ്ഥാനത്തിലെ വിദ്യാര്‍ത്ഥികളുടെ അവസരം നഷ്ടമാകില്ലെന്ന് നാലകത്തു സൂപ്പി പ്രസ്താവിച്ചു. പരീക്ഷാ മൂല്യനിര്‍ണയത്തിന് നല്‍കുന്ന വേതനം വര്‍ദ്ധിപ്പിക്കുന്ന കാര്യം അനുഭാവപൂര്‍വം പരിഗണിക്കുമെന്നും സംഘടനാ നേതാക്കള്‍ക്ക് മന്ത്രി ഉറപ്പു നല്‍കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+