കൂടുതല്‍ കടുത്ത നടപടികള്‍ വരുമെന്ന് ഉമ്മന്‍ചാണ്ടി
തിരുവനന്തപുരം : സാമ്പത്തിക രംഗത്ത് ഇനിയും കടുത്ത നടപടികളെന്ന് ഉമ്മന്‍ചാണ്ടി.
സംസ്ഥാനത്തെ പ്രതിസന്ധിയില്‍ നിന്നും കരകയറ്റാന്‍ ഇനിയും പരിഷ്ക്കാരങ്ങള്‍ ആവശ്യമാണെന്ന് യുഡിഎഫ് കണ്‍വീനര്‍ വ്യക്തമാക്കി. എന്നാല്‍ ജീവനക്കാരുടെ ആനുകൂല്യങ്ങള്‍ ഇനി കുറയ്ക്കില്ല.
നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്ന പൊതുമേഖലാ സ്ഥാപനങ്ങളുടെ കാര്യത്തില്‍ സര്‍ക്കാര്‍ ഉടന്‍ തീരുമാനമെടുക്കും. തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജീവനക്കാരുടെ പണിമുടക്ക് അടഞ്ഞ അദ്ധ്യായമാണെന്ന് ഉമ്മന്‍ചാണ്ടി പ്രസ്താവിച്ചു.
ഒരുമാസത്തെ ശമ്പളം മുന്‍കൂറായി വേണമെന്ന ജീവനക്കാരുടെ ആവശ്യം ന്യായമാണ്. ചര്‍ച്ചയില്‍ അത് സംഘടനകള്‍ ഒരാവശ്യമായി ഉന്നയിച്ചില്ലെങ്കിലും സര്‍ക്കാര്‍ അനുഭാവ പൂര്‍വം പരിഗണിക്കുമെന്ന് താന്‍ കരുതുന്നതായി യുഡ്ിഎഫ് കണ്‍വീനര്‍ പറഞ്ഞു.
സംസ്ഥാനത്തിന്റെ താല്‍പര്യം പണയപ്പെടുത്തുന്ന ഒരു കരാറിലും യുഡിഎഫ് സര്‍ക്കാര്‍ ഏര്‍പ്പെടില്ല. എന്നാല്‍ മാര്‍ക്സിസ്റ് പാര്‍ട്ടിയുടെ താല്‍പര്യമാണ് സംസ്ഥാനത്തിന്റെ താല്‍പര്യമെന്ന വാദം ഒരിക്കലും തങ്ങള്‍ അംഗീകരിക്കില്ലെന്ന് ഉമ്മന്‍ചാണ്ടി വ്യക്തമാക്കി.












Click it and Unblock the Notifications